Chapter Title : റോക്കി 6 [സാത്യകി] [Climax]
നീങ്ങി നിന്ന് കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു
'അ... അതേ...'
അവൾ ഒരു പേടിയോടെ പറഞ്ഞു
'എന്നാൽ ഒന്ന് ചാടിയിട്ട് വാ..'
ഞാൻ അവളെ തള്ളിയിടാൻ ചെറിയൊരു ശ്രമം നടത്തി
'അയ്യോ എനിക്ക് അറിയില്ല.. ഞാൻ ചുമ്മാ പറഞ്ഞതാ..'
അവൾ കൈ വിട്ടു മാറാൻ കുതറി
'എന്നാൽ ചാട്.. ഞാൻ പഠിപ്പിക്കാം..'
ഞാൻ അവളെ തള്ളി ഇടുന്നത് പോലെ പേടിപ്പിക്കാൻ ശ്രമിച്ചു
'എടാ പ്ലീസ്.. എന്റെ കയ്യിൽ ഫോൺ ഉണ്ട്. അത് നനയും.. പ്ലീസ് തള്ളി ഇടല്ലേ.. പ്ലീസ് പ്ലീസ്..'
പിന്നെയും തള്ളി ഇടുന്ന പോലെ പേടിപ്പിച്ചെങ്കിലും ഞാൻ അതിന് മുതിർന്നില്ല. ഒരു രസത്തിനു തള്ളി ഇട്ടാലോ എന്ന് ആലോചിച്ചത് ആണ്. പിന്നെ നമുക്ക് പരിചയം ഇല്ലാത്ത ജലാശയങ്ങളിൽ ഇറങ്ങി റിസ്ക് കാണിക്കണ്ട, അതും ആരും ഇല്ലാത്ത ഈ സമയത്തു.. അത് കൊണ്ട് തത്കാലം എന്റെ ഇഷാനി മോൾ രക്ഷപെട്ടു. ഞാൻ തള്ളി ഇടില്ല എന്ന് പറഞ്ഞിട്ടും അവൾക്ക് പേടി ഉണ്ടായിരുന്നു ഞാൻ തള്ളി ഇടുമെന്നു. അത് കൊണ്ട് അവൾ എന്നേ കെട്ടിപിടിച്ചു ആണ് നിന്നത്
'എടി വിട്ടോ.. ഞാൻ തള്ളി ഇടില്ല..'
ഞാൻ പറഞ്ഞു
'ഇല്ല. നീ ഇടും.. എനിക്ക് അറിയാം..'
അവൾ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
'ഇല്ലടി..'
ഞാൻ പറഞ്ഞിട്ടും അവൾക്ക് എന്നെ വിശ്വാസം ആയില്ല
'നിന്നെ എനിക്ക് വിശ്വാസം ഇല്ല..'
ഇഷാനി എന്നെ ചുറ്റി വരിഞ്ഞു നിന്നു.. കടവിൽ നല്ല കാറ്റ് വീശുന്നുണ്ടായിരുന്നു.. ഇഷാനിയുടെ ശരീരത്തിന്റെ ഗന്ധം എന്നിൽ തറച്ചു കയറാൻ തുടങ്ങി. അവളുടെ പാറിപ്പറക്കുന്ന ചുരുളൻ മുടികൾ എന്റെ മുഖത്തേക്ക്
💬 Comments
View all comments