0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 72247

അത് കൊണ്ട് ആയിരുന്നു.. അയാം സോറി ഫോർ ദാറ്റ്‌..'

'എനിക്ക് തന്നെ കാണാൻ താല്പര്യം ഇല്ല. ഇനി ഇതിൽ വിളിക്കരുത്.. ഈ നമ്പറും ഞാൻ ബ്ലോക്ക്‌ ചെയ്യും..'
ഞാൻ പറഞ്ഞു

'നമ്മൾ കണ്ടേ പറ്റൂ. അർജുന് മാത്രമേ എന്നെ ഇപ്പോൾ ഹെല്പ് ചെയ്യാൻ പറ്റൂ..'
ഫെർണോ എന്നോട് സഹായം ആവശ്യപ്പെടാൻ ആണോ വിളിക്കുന്നത്

'നിന്നെ കാണാൻ പോലും എനിക്ക് താല്പര്യമില്ല. പിന്നല്ലേ ഹെല്പ്..'
ഞാൻ പറഞ്ഞു

'എന്നെ സഹായിച്ചാൽ തനിക്കും ഉപകാരം ഉണ്ട്.. തന്റെ ചേട്ടനെ പറ്റിയുള്ള കാര്യം ഞാൻ തനിക്ക് പറഞ്ഞു തരാം..'
ഫെർണോ പറഞ്ഞു. എനിക്ക് പെട്ടന്ന് ടെമ്പർ പോകുന്നത് പോലെ തോന്നി.. അവൻ പിന്നെയും എന്റെ ചേട്ടന്റെ പേര് വച്ചു എന്നെ ഇളക്കാൻ നോക്കുകയാണ്

'എടാ കഴുവേറി.. ഇനി എന്റെ ചേട്ടന്റെ പേര് വച്ചു എന്നോട് സംസാരിച്ചാൽ നീ നല്ലത് വാങ്ങും.. ഉറപ്പായും തേടി പിടിച്ചു വന്നു അടിക്കും ഞാൻ..'
ഞാൻ ദേഷ്യത്തോടെ പറഞ്ഞു

' വീണ ബാറിന് പിന്നിലുള്ള ഒഴിഞ്ഞ മൈതാനത്തിന് അടുത്ത് വാ.. അവിടെ വന്നാൽ നിന്റെ ചേട്ടൻ എങ്ങനെ ആണ് മരിച്ചത് എന്ന് ഞാൻ നിനക്ക് പറഞ്ഞു തരാം..'
ഫെർണോ പെട്ടന്ന് പറഞ്ഞത് എന്റെ ചങ്കിൽ കയറി കൊണ്ടു. എന്റെ ചേട്ടന്റെ മരണത്തിൽ എന്താണ് ഞാൻ ഇനിയും അറിയേണ്ടത് ആയിട്ടുള്ളെ..? ഇവൻ ചുമ്മാ കളിക്കുവാണോ..? എന്നെ വരുത്തിക്കാൻ ഉള്ള തന്ത്രം ആയിരിക്കുമോ ഇത്..? എന്റെ തല വെട്ടിപ്പുകഞ്ഞു..

' എടാ പന്ന തായോളി.... ഇനി എന്നെ വിളിച്ചാൽ നിന്നെ ഞാൻ അരിഞ്ഞു കടലിൽ തള്ളും...'
ഞാൻ പല്ലുറുമ്മി അരിശത്തോടെ വിളിച്ചു പറഞ്ഞു കോൾ കട്ടാക്കി ആ നായിന്റെ മോനെ ബ്ലോക്കും ചെയ്തു. അവനെ കാണാൻ പോകുന്നില്ല എന്ന് ഞാൻ തീർച്ചപ്പെടുത്തി. പ്രശ്നങ്ങളിൽ ഒന്നും കൊണ്ട് തല വയ്ക്കാൻ എനിക്കിപ്പോ മനസില്ല.. അയാളെ ഒഴിവാക്കിയെങ്കിലും അയാൾ പറഞ്ഞ കാര്യം എന്റെ മനസ്സിൽ നിന്ന് പോയില്ല. ഞാൻ അതിനെ കുറിച്ച് തന്നെ ചിന്തിച്ചു ഇരുന്നു. ഉണ്ടായിരുന്ന ജോളി മൂഡും അതോടെ കുളമായി. ഇഷാനി എന്ത് പറ്റി എന്ന് ചോദിച്ചെങ്കിലും ഞാൻ ഒന്നുമില്ല എന്ന്

💬 Comments

View all comments