Chapter Title : റോക്കി 6 [സാത്യകി] [Climax]
പോകുന്ന വണ്ടികൾ ലൈറ്റ് ഓണാക്കി തുടങ്ങി. എങ്കിലേ ഈ പെരുമഴയത്ത് ഓടിക്കാൻ പറ്റൂ.. ഇഷാനി വാതിൽക്കൽ ചാരി നിന്ന് മഴ ആസ്വദിക്കുകയാണ്.. ചെറുതായി എറിച്ചിൽ അടിക്കുന്നുണ്ടേലും അവൾ അത് കാര്യമാക്കുന്നില്ല.. ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്നു നിന്നു..
'എന്താ ഈ വായ് നോക്കി നിൽക്കുന്നെ..?
ഞാൻ ചോദിച്ചു
'നല്ല മഴ..'
ഇഷാനി കൈ വെളിയിൽ ഇട്ടു മഴത്തുള്ളികളിൽ തട്ടി പറഞ്ഞു
'നല്ല മഴ ആണേൽ കണ്ടാണോ ആസ്വദിക്കുന്നത്..? നനഞ്ഞാലെ മഴയുടെ യഥാർത്ഥ ഭംഗി അറിയാൻ പറ്റൂ..'
ഞാൻ പറഞ്ഞു
'ഓ ഞാൻ കണ്ടു ആസ്വദിച്ചോളാം..'
ഇഷാനി പറഞ്ഞു
'അങ്ങനെ പറയാതെ..'
ഞാൻ അവളുടെ മുതുകിൽ കൈ കൊണ്ട് ഒറ്റ തള്ള് കൊടുത്തു പറഞ്ഞു. ഇഷാനി ആ ആയത്തിൽ മുന്നോട്ടു ചാടി. നേരെ മുറ്റത്താണ് അവൾ ലാൻഡ് ചെയ്തത്. മഴ ഇടിച്ചു കുത്തി വീഴുവാണ്. ഇഷാനി പെട്ടന്ന് തലയിൽ കൈ വച്ചു അകത്തേക്ക് തിരിച്ചു ഓടി കയറി.
'ശരിക്കും നനഞ്ഞിട്ട് വാ...'
അങ്ങനെ കയറി വരാൻ ഞാൻ സമ്മതിച്ചില്ല. പിന്നെയും അവളെ തള്ളി വെളിയിൽ ഇട്ടു. ഇഷാനി ഇപ്പൊ ശരിക്കും നനഞ്ഞു. അവൾ പിന്നെയും ബലം പ്രയോഗിച്ചു അകത്തു കയറാൻ നോക്കി. ഞാൻ അവളെ പുഷ്പം പോലെ എടുത്തു വെളിയിലും ഇട്ടു..
'നിന്നെ കാണിച്ചു തരാമെടാ..'
എന്തായാലും നനഞ്ഞു. ഇനി എന്നെ കുളിപ്പിച്ചിട്ടേ ബാക്കി കാര്യം ഉള്ളു എന്ന് പറഞ്ഞു ഇഷാനി എന്റെ കൈ പിടിച്ചു പുറത്തേക്ക് വലിക്കാൻ തുടങ്ങി. ഞാൻ പക്ഷെ നിന്നിടത്തു നിന്ന് അനങ്ങിയില്ല. ഇഷാനി രണ്ട് കൈ കൊണ്ടും മുഴുവൻ ശക്തിയും എടുത്തു
💬 Comments
View all comments