Chapter Title : റോക്കി 6 [സാത്യകി] [Climax]
എന്നാലും മഹാൻ എന്നെ രണ്ട് ചീത്ത പറഞ്ഞു. അതിലെനിക്ക് വിഷമം ഒന്നും തോന്നിയില്ല..
'മഹാനെ ഒരു പ്രശ്നം ഉണ്ട്.. എനിക്ക് തോന്നുന്നത് ഇവളെ അല്ല അവർ പിടിച്ചോണ്ട് പോയത്.. വേറെ ഒരാളെ ആണ്.. എന്റെ ഫ്രണ്ട് കൃഷ്ണയേ.. അവളുടെ ഫോൺ ഇവിടെ കിടപ്പുണ്ടായിരുന്നു.. എനിക്ക് തോന്നുന്നത് അവൾ അവരുടെ അടുത്ത് ഉണ്ടെന്നാണ്..'
ഞാൻ മഹാനോട് കാര്യം പറഞ്ഞു
'കൃഷ്ണയോ..? വസുദേവ് മേനോന്റെ മോളോ..? ആ കുട്ടിയോ....?
മഹാന് കൃഷ്ണയെയും വീട്ടിൽ വന്നു പരിചയം ഉണ്ട്
'അതേ..'
ഞാൻ പറഞ്ഞു
'ദൈവമേ.. ഇത് വല്ലാത്ത പൊല്ലാപ്പ് ആകുമല്ലോ..'
മഹാൻ തലയിൽ കൈ വച്ചു
'എന്നെ തട്ടിക്കൊണ്ടു പോയെന്ന് ആരാ പറഞ്ഞത്...?
ഇഷാനി ചോദിച്ചു
'അതാരെന്ന് പറഞ്ഞില്ല. മോളുടെ പേര് പറഞ്ഞില്ല. നിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കൊണ്ട് പോയി എന്ന് കേട്ടപ്പോ ഞാൻ അത് മോൾ ആണെന്ന് കരുതിയത് ആണ്..'
മഹാൻ പറഞ്ഞു
'ആ നമ്പറിൽ തിരിച്ചു വിളിച്ചു നോക്കിയാൽ എന്തെങ്കിലും അറിയാൻ പറ്റുമോ..?
ഞാൻ ചോദിച്ചു
'അതിപ്പോ ഓഫ് ആണ്..'
മഹാൻ പറഞ്ഞു
'എനിക്ക് മനസിലാകാത്തത് എന്തിനാണ് അവർ അവളെ പിടിച്ചോണ്ട് പോയതെന്നാ.. അവളെ അപകടപ്പെടുത്താൻ ആണേൽ അവർക്ക് ഇവിടെ വച്ചു ആയിക്കൂടെ. ഇങ്ങനെ തട്ടിക്കൊണ്ടു പോകണം എങ്കിൽ...? അതെന്തായിരിക്കും കാരണം...?
എനിക്ക് ഒന്നും അങ്ങോട്ട് വ്യക്തമായില്ല
'സാധാരണ തട്ടിക്കൊണ്ടു പോകുന്നത് എന്തിനാണ്...? കാശിനു... ഇതും ചിലപ്പോ കാശിനു വേണ്ടി ആകാം..'
മഹാന്റെ അനുയായി ആയ ജോമോൻ ചേട്ടൻ ആണ് അത് പറഞ്ഞത്.. ഊഹങ്ങളും അനുമാനങ്ങളും ഞങ്ങളുടെ തലകളിൽ കൂടി വേറി പിടിച്ചു പായുമ്പോ ആണ് എന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നൊരു കോൾ വരുന്നത്.. ഞാൻ ആ കോൾ എടുത്തു...
'ഹലോ സാറെ.. സൗക്യമാ....?
മറുവശത്തു നിന്നും ചിരിയോടെ ഒരു സുഖാന്വേഷണം. പക്ഷെ ആ ചോദ്യത്തിൽ ഒരു സുഖം ഇല്ലായിരുന്നു
'ആരാണ്..?
ഞാൻ ചോദിച്ചു
'വോയിസേ മറന്തീട്ടിങ്കിളാ...?
അയാൾ പിന്നെയും കൊണ പറഞ്ഞു
ഏതാണീ മാരണം.. ഇവന്റെയീ തൊലിഞ്ഞ സംസാരം ഞാൻ മുമ്പ് എവിടെയോ കേട്ടിട്ടുണ്ട്. തമിഴൻ കൂടി ആയത് കൊണ്ട് എനിക്ക് അത് പെട്ടന്ന് ഓർത്തെടുക്കാൻ
💬 Comments
View all comments