0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 76231

കളയ നാൻ വിറുമ്പല.. എക്സൈസ് മാതിരി ഇന്ത വിഷയത്തിലും നമക്ക് ഇടയിലെ പോലീസ് വര വേണ്ട.. അതാ ഇന്ത പൊണ്ണുക്ക് നല്ലത്..'

'ഓക്കേ.. തരാം.. അത് ഞാൻ തരാം.. അവൾക്ക് ഒന്നും പറ്റരുത്...'
ഞാൻ പറഞ്ഞു. എന്റെ കയ്യിൽ ഇല്ലെങ്കിൽ പോലും അവൾക്ക് ഒന്നും സംഭവിക്കരുതെന്ന ഉറപ്പിൽ ഞാൻ അത് കൊണ്ട് കൊടുക്കാമെന്നു അയാളോട് പറഞ്ഞു. അവൻ മറുപടി ഒന്നും പറയാതെ ഫോൺ കട്ടാക്കി

'അങ്ങനെ ഒന്ന് നിന്റെ കയ്യിൽ ഉണ്ടോ..?
കോൾ കട്ടായി കഴിഞ്ഞു മഹാൻ എന്നോട് ചോദിച്ചു

'ഇല്ല.. അങ്ങനെ ഒന്നും എന്റെ അടുത്തില്ല.. ഇഷാനി എനിക്ക് എന്തെങ്കിലും കൊറിയർ വന്നിരുന്നോ..? ഞാൻ ഇല്ലാത്തപ്പോ വല്ലോം...?
ഞാൻ അവളോട് ചോദിച്ചു

'ഇല്ലടാ.. അങ്ങനെ ഒന്നും വന്നിട്ടില്ല..'
അവൾക്കും അറിയില്ല. പിന്നെ എന്റെ കയ്യിൽ ഉണ്ടെന്ന് ഇവർക്ക് എങ്ങനെ അറിയാം. എന്റെ തല പുകഞ്ഞു

'ആരാണീ ഫെർണാണ്ടോ...? അവനെ നിനക്ക് അറിയുമോ...?
മഹാൻ എന്നോട് ചോദിച്ചു

'അങ്ങനെ പരിചയം ഇല്ല. പക്ഷെ ഒന്ന് രണ്ട് വട്ടം സംസാരിച്ചിട്ട് ഉണ്ട്.. ആളൊരു കിളി പോയ കേസ് ആയിരുന്നു. അത് കൊണ്ട് ഞാൻ ഒഴിവാക്കി വിട്ടിരുന്നു..'
ഞാൻ പറഞ്ഞു

'അവന്റെ അഡ്രസ്സ് അറിയുമോ..? അവനായി നിനക്ക് എന്തേലും കണക്ഷൻ ഉണ്ടോ..?
മഹാൻ പിന്നെയും ചോദിച്ചു

'അയാളൊരു ശല്യം ആയിരുന്നു. എന്റെ ചേട്ടന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞാണ് എന്നോട് പരിചയപ്പെട്ടത്. പക്ഷെ അയാൾ പിന്നെ സംസാരിക്കുന്നത് ഒന്നും ഒരു ബന്ധം ഇല്ലാത്ത കാര്യങ്ങൾ ആയിരുന്നു. ചേട്ടന്റെ മരണം അപകടം അല്ല കൊലപാതകം ആണെന്നൊക്കെ അയാൾ എന്നോട് പറഞ്ഞിരുന്നു. അതിനുള്ള തെളിവും തരാമെന്ന് പറഞ്ഞിരുന്നു.. ആ കാര്യത്തിൽ ഞാൻ ഒരു തവണ അയാളെ കാണാൻ ചെന്നതാണ്. പക്ഷെ ആൾ അന്ന് വന്നില്ല. പിന്നെ ഞാൻ അയാൾ വിളിച്ചാലും ബ്ലോക്ക്‌ ആക്കി വിടുമായിരുന്നു.. ഇതല്ലാതെ അയാൾ എനിക്കൊരു കൊറിയറും അയച്ചിട്ടില്ല...'
ഞാൻ മഹാനോട് പറഞ്ഞു

'അനിയുടെ മരണം കൊലപാതകം ആണെന്ന് അയാൾ നിന്നോട് പറഞ്ഞോ...?
മഹാൻ എന്നെ ചൂഴ്ന്ന് നോക്കി കൊണ്ട് ചോദിച്ചു

'അങ്ങനെ പറഞ്ഞിരുന്നു...'
ഞാൻ പറഞ്ഞു. മഹാൻ എന്തോ മനസിലായത് പോലെ

💬 Comments

View all comments