Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇഷാനി അവന്റെ തലയിൽ തടവി മുഖം അവനോട് ചേർത്ത് കൊണ്ട് പറഞ്ഞു. അവന്റെ സ്നേഹപ്രകടനം കാരണം ഇഷാനി താഴെ വീഴുമെന്ന പോലെയായി. കുറച്ചു ദിവസങ്ങളെ തമ്മിൽ കാണാതെ ഇരുന്നുള്ളു എങ്കിലും കാലങ്ങൾ കൂടി കാണുന്ന പോലെ ആയിരുന്നു ഇരുവരുടെയും സ്നേഹം.. ഇഷാനി നൂനുവിനെ കെട്ടിപിടിച്ചു.. അവന്റെ കഴുത്തിൽ ഒരു ബെൽറ്റ് പുതുതായി വന്നിട്ടുണ്ട്.. നന്നായി കുളിപ്പിച്ചിട്ടുമുണ്ട്..
'നീ ഇതെപ്പോ ഇവനേ ഇങ്ങോട്ട് കൊണ്ട് വന്നു..?
ഇഷാനി ചോദിച്ചു
'എക്സാം തീരുന്നതിനു മുന്നേ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നു.. നിനക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി പറയാതെ ഇരുന്നതാ ഞാൻ..'
ഞാൻ പറഞ്ഞു
'കൊള്ളാം നീ.. ഞാൻ എത്ര വിഷമിച്ചെന്നോ ഇവനെ കാണാതെ..'
നൂനുവിനെ കെട്ടിപിടിച്ചു ഇഷാനി പറഞ്ഞു
അവനെ കളിപ്പിച്ചു കഴിഞ്ഞു ഞാൻ ഇഷാനിയും ആയി വീടിന്റെ ഉള്ളിലേക്ക് കയറി. അച്ഛൻ അപ്പോളാണ് ഞങ്ങൾ വന്നത് അറിഞ്ഞത്. അച്ഛനെ കണ്ടപ്പോ ഇഷാനി പെട്ടന്ന് ചെന്നു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. അച്ഛൻ പെട്ടന്ന് എന്താണ് ഇതെന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ കാര്യങ്ങൾ എല്ലാം അത് കഴിഞ്ഞു ആണ് അച്ഛനോട് പറഞ്ഞത്
'ഇവൾ കാല് തൊട്ട് വന്ദിച്ചപ്പോൾ ഞാൻ കരുതി നിങ്ങൾ രണ്ട് പേരും കല്യാണം കഴിഞ്ഞിട്ട് വരുന്ന വഴി ആണെന്ന്..'
അച്ഛൻ ഒരു തമാശ പൊട്ടിച്ചു
അച്ഛൻ വെറുതെ പറഞ്ഞത് ആണെങ്കിലും ഞങ്ങൾക്ക് രണ്ട് പേർക്കും അത് പെട്ടന്ന് കള്ളത്തരം പിടിച്ചത് പോലെ ആയി. പക്ഷെ ഞങ്ങൾ അത് മുഖത്ത് കാണിക്കാതെ നിന്നു.
'അപ്പോൾ നിങ്ങൾ രണ്ട് പേരും കൂടെ ചെന്നു എല്ലാവരെയും സമ്മതിപ്പിച്ച
💬 Comments
View all comments