0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 314.1K

അവന്റെ കളിയാക്കുന്ന രീതിയിൽ ഉള്ള ഓവർ വിനയം എനിക്ക് ഇഷ്ടം ആയില്ല. അത് കൊണ്ട് ഞാൻ മറുപടിയും കൊടുത്തില്ല. ഗേറ്റ് തുറന്നു ഞങ്ങൾ അകത്തേക്ക് നടന്നു..

'ഇവിടെ വന്നു നിൽക്കാൻ നിന്നോട് ഒക്കെ ആരാ പറഞ്ഞത്...?

ഫൈസി ചോദിച്ചു

'മാനേജർ സാർ സൊല്ലിയിട്ട് താൻ നാങ്ക ഇങ്കെ തങ്കുറെ..'

'ഏത് സാർ...?

ഫൈസി പിന്നെയും ചോദിച്ചു. പാണ്ടി ഒന്ന് ചിരിച്ചു ആ ചോദ്യത്തിന് ഉത്തരം പറയാതെ മുഖം വെട്ടിച്ചു..

ഗോഡൗണിലേക്ക് കയറിയപ്പോൾ ആണ് അവിടെ പിന്നെയും മൂന്നാല് പേര് കൂടി ഉണ്ടെന്ന് മനസിലായത്. എല്ലാത്തിനെയും കണ്ടാൽ തന്നെ ഒരു ഉടായിപ്പ് ലുക്ക്‌ ഉണ്ട്. അവിടെ മൂന്ന് കണ്ടെയ്നർ ലോറി കിടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. പക്ഷെ ഈ വണ്ടികൾ എനിക്കും ഫൈസിക്കും പരിചയം തോന്നിയില്ല. സംശയം തോന്നിയ ഞങ്ങൾ വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു.

'അതെല്ലാം സാർ കിട്ടെ താൻ ഇറുക്ക്..'

തമിഴൻ പറഞ്ഞു.

'ഏത് സാർ.. സാറിന്റെ പേര് എന്താണ്...?

ഞാൻ ആണ് ഇത്തവണ ചോദിച്ചത്.. അല്പം കടുപ്പത്തിൽ

'മാനേജർ സാർ..'

അയാൾ അത്ര മാത്രമേ പറഞ്ഞുള്ളു. പിന്നെയും ചികഞ്ഞു ചോദിച്ചെങ്കിലും മാന്യമായി ചോദിച്ചാൽ മറുപടി പറയാനുള്ള ഉദ്ദേശം ഇവനൊന്നുമില്ല എന്ന് ഞങ്ങൾക്ക് മനസിലായി.. അവിടെ പിന്നെയും കുറച്ചു നേരം കൂടി തപ്പിയപ്പോൾ ആണ് പൂട്ടി കിടക്കുന്ന ഒരു അറ കണ്ടെത്താൻ കഴിഞ്ഞത്.. ബാക്കി മുറികൾ ഒന്നും പൂട്ടിയിരുന്നില്ല

'ഇതെന്തിനാ പൂട്ടി ഇട്ടിരിക്കുന്നെ..?

ഫൈസി ചോദിച്ചു

'തെരിയാത്..'

'ഓപ്പൺ ചെയ്യ്...'

ഫൈസി ആവശ്യപ്പെട്ടു

'ഇതിന്റെ താക്കോൽ ഞങ്ങളുടെ കയ്യിലില്ല സാറെ..'

ആദ്യം ഗേറ്റിന് മുന്നിൽ വന്നവൻ

💬 Comments

View all comments