0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 78702

പോകുന്ന പോലെ പാഞ്ഞു പോയി.. അയാളുടെ കണ്ണുകൾ ഏറെ കാലത്തിനു ശേഷം നിറഞ്ഞൊഴുകി...
'എന്റെ കൊച്ചിനെ പോലും വെറുതെ വീട്ടില്ലല്ലോടാ...'
മഹാൻ കാലുയർത്തി ദേവരാജന്റെ തലയിൽ ആഞ്ഞു ചവിട്ടി. പിടഞ്ഞു കൊണ്ടിരുന്ന കിളവന്റെ ദേഹം അതോടെ നിശ്ചലം ആയി. ഞങ്ങളുടെ കുടുംബം തകർത്തവൻ ഇല്ലാതെ ആയിരിക്കുന്നു.. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം ഒരു വിറയൽ പോലെ എന്നിലൂടെ കടന്നു പോയി

'മഹാനെ...'
ഞാൻ മഹാന്റെ പിന്നിലൂടെ കെട്ടിപിടിച്ചു.. ദേവരാജന്റെ മരണം കണ്ട് അയാളുടെ കൂട്ടാളികൾ ഭയന്ന് കരയാൻ തുടങ്ങി.. ഇതെല്ലാം വേഗം അവസാനിപ്പിക്കണം എന്ന് മഹാന് തോന്നി..

'നീ പൊക്കോ.. ഇനി ഇവിടെ നിക്കണ്ട.. ഞാൻ ഇതെല്ലാം നോക്കിക്കോളാം..'
മഹാൻ പറഞ്ഞു

'എങ്ങനെ..?

'കൊലപാതകം അപകടമരണം ആക്കാൻ ഇവന് മാത്രം അല്ല അറിയുന്നത്.. ഇനി അഥവാ ആരെങ്കിലും ഇത് ചികഞ്ഞു വന്നാലും അതൊന്നും നിന്നിലേക്ക് എത്തില്ല. ഈ മഹാൻ ഉള്ളിടത്തോളം...'
എന്റെ ചുമലിൽ കൈ വച്ചു മഹാൻ പറഞ്ഞു
'നീ വേഗം ചെല്ല്.. അവരവിടെ ഒറ്റയ്ക്കാണ്..'

പിന്നീട് അവിടെ നടക്കുന്നത് ഒന്നും ഞാൻ കാണരുത് എന്ന് മഹാന് നിർബന്ധം ഉണ്ടായിരുന്നു. ഞാൻ പുറത്തേക്ക് നടന്നു. ബൈക്ക് വീടിന് പിന്നിലെ മതിലിന്റെ അടുത്താണ്. മുന്നിലത്തെ ഗേറ്റ് വഴി ഞാൻ പുറത്തേക്ക് കടന്നപ്പോൾ സെക്യൂരിറ്റി എന്നെ ശ്രദ്ധിക്കാതെ സിഗരറ്റ് വലിച്ചു ഇരിക്കുന്നത് ഞാൻ കണ്ടു.. ഇവിടെ ഇത്രയും സംഭവം നടന്നിട്ടും അയാൾ അറിയാഞ്ഞിട്ടല്ലല്ലോ.. ഇയാളും മഹാന്റെ ആളാണ്.. എനിക്ക് മനസിലായി

ബൈക്ക് എടുത്തു ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചു. കതക് തുറന്നത് ലച്ചു ആയിരുന്നു.. അവൾ ഉറങ്ങിയിരുന്നില്ല. സമയം ഇപ്പൊ തന്നേ നേരം വെളുക്കാറായി..
'അവൾ..?
ഞാൻ ചോദിച്ചു

'ഉറങ്ങി..'
ലച്ചു പറഞ്ഞു

'വീട്ടിൽ എന്ത് പറഞ്ഞു..?
ഞാൻ ചോദിച്ചു

'ഞങ്ങൾ ചേച്ചിയുടെ കൂടെ ഉണ്ടെന്ന് പറഞ്ഞു. അവൾ ഷൂട്ടിന്റെ കാര്യം ആയിട്ട് ഷോപ്പിൽ ആണ്.. ലേറ്റ് ആയാലും വരുമെന്ന് പറഞ്ഞു..'
ലച്ചു പറഞ്ഞു

ഞാൻ മുറിയിലേക്ക് കയറി. കൃഷ്ണ ഇഷാനിയുടെ മടിയിൽ കിടന്നു നല്ല ഉറക്കം ആയിരുന്നു. ഇഷാനി പക്ഷെ ഉറങ്ങിയിട്ടില്ലായിരുന്നു. എന്നെ കണ്ട് അവൾ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും

💬 Comments

View all comments