0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 79085

അന്ന് ആക്‌സിഡന്റ് ആയിട്ട് പിറ്റേന്ന് നിന്റെ ഡ്രസ്സ് എല്ലാം എടുക്കാൻ ആയിട്ട് ഞാൻ നിന്റെ വാടക വീട്ടിലേക്ക് ചെന്നതാണ്. അവിടെ നിന്ന് ഇറങ്ങുമ്പോ ആണ് ഓടിക്കിതച്ചു അവൾ അങ്ങോട്ട്‌ വരുന്നത്.. ഞാൻ സത്യം പറഞ്ഞാൽ നീ ആണെന്ന് ഒരു സെക്കന്റ്‌ കരുതി പോയി.. നിന്നെ തിരക്കി ആണ് അവൾ അങ്ങോട്ട്‌ വന്നത്. അന്നാണ് നിന്റെ അമ്മയെ ഹോസ്പിറ്റലിൽ ആക്കിയത്.. തന്നെ എന്ത് ചെയ്യണം എന്നറിയാതെ പേടിച്ചിട്ടാണ് അവൾ നിന്നെ തിരക്കി വന്നത്..'

ഞാൻ പറഞ്ഞു

'അന്ന് നീ അവളെ ഇത് പോലെ പുച്ഛിച്ചു അവഗണിച്ചു വിടുമെന്നൊക്കെ അവളും മനസിൽ കരുതിയിട്ട് ഉണ്ടാവണം. എന്നിട്ടും അവൾ നിന്റെ അടുത്തേക്ക് വന്നത് അവൾക്ക് വേറെ ആരും ഇല്ലാഞ്ഞിട്ട് ആണ്.. അവളുടെ അമ്മ കൂടെ ഇല്ലാതെ ആയാൽ അവൾ ആരുമില്ലാത്തവൾ ആണ്.. '

ഞാനത് പറഞ്ഞപ്പോ ഇഷാനിയുടെ കണ്ണുകൾ ചെറുതായ് നിറഞ്ഞു

'നിനക്കും ചെറുപ്പത്തിൽ കുറെ വിഷമങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അത് പോലെ അവൾക്കും ഉണ്ട്. നിനക്ക് സ്വന്തം അല്ലേലും സ്വന്തം പോലെ നോക്കുന്ന ആളുകൾ ഉണ്ട്.. അവൾക്ക് അമ്മ അല്ലാതെ വേറെ ആരുമില്ല. അങ്ങനെ ഒരാൾ ഉണ്ടേൽ അത് നീയാണ്. ആ വിശ്വാസത്തിൽ ആണ് അവൾ നിന്നെ തിരക്കി അന്ന് വീട്ടിലേക്ക് വന്നത്...'

'എടാ എനിക്ക് അതിനോട് ദേഷ്യം ഉണ്ടായിട്ട് ഒന്നുമല്ല ഞാൻ മിണ്ടാതെ തിരിച്ചു നടന്നത്.. ഞാൻ എന്ത് പറയാനാണ്..? ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.. പെട്ടന്ന് നീ അവളെ എന്റെ മുന്നിൽ കൊണ്ട് നിർത്തിയാൽ ഞാൻ എന്ത് ചെയ്യാനാ..?

അവൾ മയപ്പെട്ടു എന്ന് സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി

'അപ്പോൾ തനിക്ക് പ്രശ്നം ഒന്നുമില്ല..?

ഞാൻ ചോദിച്ചു

'ഇല്ല. പക്ഷെ അമ്മയുടെ അടുത്ത്.... അത് ഞാൻ ഇല്ല.. എനിക്ക് അവരുടെ മുന്നിൽ നിൽക്കാൻ പറ്റില്ല..'

ഇഷാനി പറഞ്ഞു

'എടാ ഒരു തവണ മതി.. നിന്നെ കാണാൻ അവർക്ക് വല്ലാത്ത ആഗ്രഹം ഉണ്ട്.. മുന്നേ ഒക്കെ ഞാൻ കൊണ്ട് വരാമെന്ന് പറഞ്ഞപ്പോ അമ്മ തന്നെ ആണ് വേണ്ടെന്ന് പറഞ്ഞത്. വയ്യാതെ കിടക്കുമ്പോ നിന്നെ കാണാൻ വിളിക്കാൻ അമ്മക്ക്

💬 Comments

View all comments