Chapter Title : റോക്കി 6 [സാത്യകി] [Climax]
ഉണ്ടായിരുന്നു. എന്നെ കണ്ടില്ല എങ്കിൽ വേറെ നല്ല ഏതെങ്കിലും ചെക്കൻ നിന്റെ മനസിൽ കയറിയേനെ ...'
ഞാൻ പറഞ്ഞു
'എന്റെ മനസിൽ ആകെ ഒരാളെ കയറിയിട്ടുള്ളു. അത് നീയാണ്....'
ഇഷാനി പ്രണയം തിളങ്ങുന്ന മിഴികളോടെ പറഞ്ഞു
'അപ്പോൾ ആദ്യത്തെ ആളോ....?
എനിക്ക് സംശയം ആയി
'എടാ പൊട്ടാ... അതും നീ തന്നെ ആണ്...'
അവൾ പറഞ്ഞു
'ഞാനോ...? അത് നിന്റെ പണ്ടത്തെ ക്രഷ് എന്നല്ലേ പറഞ്ഞത്..? അപ്പോൾ എങ്ങനെ ഞാനാകും...?
'നീയാകും.. കാരണം നിന്നെ അന്നേ എനിക്ക് അറിയുന്ന കൊണ്ട്...'
അവൾ കള്ളച്ചിരിയോടെ പറഞ്ഞു
'എന്നെ നിനക്ക് കോളേജിനു മുന്നേ അറിയാമോ...?
ഞാൻ ചോദിച്ചു
'ഉം...'
അവൾ ചിരിച്ചു കൊണ്ട് മൂളി
'എവിടെ വച്ചു...?
എനിക്ക് സംശയം ആയി
'ഞാൻ സ്വപ്നത്തിൽ കണ്ടു ഇയാളെ...'
അവൾ കളിയാക്കി പറഞ്ഞു
'സത്യം പറ ഇഷാനി...'
ഞാൻ പറഞ്ഞു
'നിനക്കെന്നെ ഇത് വരെ ഓർമ കിട്ടിയില്ല അല്ലേ...?
എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവൾ ചോദിച്ചു
'ഞാൻ നിന്നെ കണ്ടിട്ടില്ല കോളേജിനു മുന്നേ.. ഉണ്ടേൽ ഉറപ്പായും ഞാൻ ഓർക്കും.. ഇത്ര സുന്ദരിമാരെ ഒക്കെ ഒരു പരിചയവും ഇല്ലേലും ഞാൻ ഓർത്തു വയ്ക്കാറുണ്ട്.. നീ എന്നെ എവിടെ വച്ചെങ്കിലും കണ്ടിട്ട് ഉണ്ടാകും. ഞാൻ ശ്രദ്ധിച്ചിട്ടുണ്ടാവില്ല..'
ഞാൻ പറഞ്ഞു...
'അല്ല.. നമ്മൾ തമ്മിൽ കണ്ടിട്ടുണ്ട്.. മിണ്ടിയിട്ടുണ്ട്...'
അവൾ വെറുതെ പറയുന്നത് അല്ലെന്ന് എനിക്ക് തോന്നി. ഇതിന് മുന്നേയും അവൾ ഇത് പറഞ്ഞിട്ടുണ്ട്
'എവിടെ വച്ചു.. കോളേജിനു മുന്നേ നമ്മൾ കണ്ടിട്ടുണ്ടോ...?
എനിക്ക് വലിയ ആകാംക്ഷ ആയി
'അതൊന്നും പറയില്ല... സീക്രെട് ആണ്..'
അവൾ പറഞ്ഞു
'ഇനി സീക്രെട് ഒന്നും വേണ്ടെന്ന് പറഞ്ഞിട്ട്. മര്യാദക്ക് പറയെടി..'
ഞാൻ പറഞ്ഞു
'ഇല്ല.. നീ അത് സ്വയമേ കണ്ട് പിടിക്ക്...'
അവൾ വാശി കാണിച്ചു
'എനിക്ക് ഓർമ ഇല്ല.. ഉണ്ടേൽ ഞാൻ എപ്പോളെ ഓർത്തേനെ..'
ഞാൻ പറഞ്ഞു
'കുറച്ചു കൂടി ആലോചിക്ക്.. കിട്ടിയാലോ..'
അവൾ പറഞ്ഞു
'നീ ഇപ്പൊ മര്യാദക്ക് പറ.. എനിക്ക് ഇപ്പൊ അറിയണം..'
'പറയില്ല..'
അവൾ പറഞ്ഞു
'പറയിക്കാൻ എനിക്ക് അറിയാമല്ലോ...'
ഞാൻ വിരലുകൾ ഇക്കിളി
💬 Comments
View all comments