0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

കൃഷ്ണ സ്വയം ആശ്വസിച്ചു.. പക്ഷെ പുറത്തെ കൊളുത്ത് എടുക്കുന്ന ശബ്ദം കേട്ടപ്പോൾ അവളൊന്ന് ഞെട്ടി.. ആരോ അകത്തേക്ക് വരുന്നു. വെള്ളം തരാനോ മറ്റോ ആവണേ.. കൃഷ്ണ പ്രാർഥിച്ചു.. ആരായാലും ആ തമിഴൻ ആകരുതേ എന്നായിരുന്നു അവൾ മനമുരുകി പ്രാർഥിച്ചത്.. ദൈവം ആ പ്രാർഥന കേട്ടില്ല

വാതിൽ തള്ളി തുറന്നു അയാൾ അകത്തേക്ക് നടന്നു വന്നു..
'സാപ്പിട ഏതാവത് വേണമാ...?
നാക്ക് കൊണ്ട് ഒരു അശ്ലീല ആംഗ്യം കാണിച്ചു അയാൾ ചോദിച്ചു

'വേ.. വേണ്ട..'
വിറച്ചു കൊണ്ട് കൃഷ്ണ പറഞ്ഞു

'ഏൻ.. പസിക്കിലയ...?
അയാൾ അവളുടെ അടുത്തേക്ക് വന്നു.. കൃഷ്ണ പേടിച്ചു കസേരയിൽ നിന്നും എഴുന്നേറ്റു

'എന്നെ ഒന്നും ചെയ്യരുത്.. എന്നെ എന്തിനാ ഇവിടെ പിടിച്ചു വെച്ചിരിക്കുന്നെ...?
കൃഷ്ണ കരച്ചിൽ അടക്കി പിടിച്ചു ചോദിച്ചു

'ഭയപ്പെടാതെ... ഉൻ ആൾ ഉന്നെ കൂട്ടീട്ട് പൊക വന്തിടും.. പ്രച്ചനൈ നാൻകളും അവനുക്കും.. നീ ഇടയിലെ വന്ത് കറക്റ്റ് ആ മാട്ടികിട്ടെ...'
തമിഴൻ പറഞ്ഞു

'ആര്...? അർജുനോ...?
അയാൾ പറഞ്ഞത് കൃഷ്ണയ്ക്ക് എവിടെയൊക്കെയോ മനസിലായി

'ആമ.. അർജുൻ സാർ താൻ..'

'അവനുമായുള്ള കാര്യത്തിന് എന്നെ എന്തിനാ പിടിച്ചു വയ്ക്കുന്നെ..? ഞാനും അവനുമായി യാതൊരു ബന്ധവും ഇല്ല.. '
കൃഷ്ണ പറഞ്ഞു

'പൊയ് സൊല്ലാതെ. അപ്പുറം ഏൻ നീ അങ്കെ വന്തിട്ടെ..?
തമിഴൻ ചോദിച്ചു

' അത് ഞാൻ അവനെ കാണാൻ വന്നതാ. ഞങ്ങൾ ഒരു ക്ലാസ്സിലാ പഠിച്ചത്.. അല്ലാതെ ഞാൻ അവന്റെ ആരുമല്ല.. എന്നെ വെറുതെ വിട്..'
കൃഷ്ണ കരഞ്ഞു പറഞ്ഞു. തമിഴൻ ആദ്യം അത് വിശ്വസിച്ചില്ല എങ്കിലും പിന്നെയും പിന്നെയും കൃഷ്ണ

💬 Comments

View all comments