Chapter Title : റോക്കി 6 [സാത്യകി] [Climax]
ഒന്നും ഇല്ലെന്ന് ആണല്ലോ..'
ദേവരാജൻ പറഞ്ഞു
'അത് പിന്നെ ഇപ്പോളത്തെ പിള്ളേർ അല്ലേ.. പ്രേമം ഇല്ലേലും എല്ലാം കാമുകിയും കാമുകനെയും പോലെ ആണ് നടപ്പ്. ചിലപ്പോൾ അതാകും..'
മുരുകൻ പറഞ്ഞു
'ആവും. എന്തായാലും അവന് വേണ്ടപ്പെട്ട പെണ്ണാണ് ഇത് അല്ലേ..?
'അതേ. അങ്ങനെ ആണ് എനിക്ക് തോന്നുന്നത്..'
'അപ്പൊ അവൻ അത് കൊണ്ട് വന്ന് തരും.. അവളുടെ ജീവനെ പേടിച്ചു..'
ദേവരാജൻ അത് മനസിൽ കണ്ട് കൊണ്ട് പറഞ്ഞു
'അതേ.. ആ പെണ്ണിന് ഒന്നും പറ്റില്ലല്ലോ അല്ലേ...?
മുരുകൻ ചോദിച്ചു
'അവളെ നമുക്ക് എന്തിനാ.. അവൻ വേറെ വേലകൾ ഒന്നും കാണിച്ചില്ലേ അവൾക്ക് ജീവൻ കിട്ടും..'
അയാൾ പറഞ്ഞു
'ആ സെൽവം ആളത്ര വെടിപ്പ് അല്ല. അയാളുടെ കൂടെ ഉള്ളോരും.. ആ പെണ്ണിനെ അയാൾ എന്തേലും ചെയ്യുമോ..?
മുരുകൻ ചോദിച്ചു
'അവനെ എനിക്കറിയാം വർഷങ്ങൾ ആയി... അവന്റെ അടുത്ത് ആ കൊച്ചിനെ ഇടുന്നത് അടുത്ത പണി ഉണ്ടാക്കും.. നീ പറഞ്ഞത് ശരിയാ... നീ ഒരു കാര്യം ചെയ്യ്.. അങ്ങോട്ട് ചെല്ല്.. ഞാൻ പറയാതെ ആ പെണ്ണിനെ ആരും തൊട്ട് പോലും നോക്കരുത്.. അത് നിന്റെ ഉത്തരവാദിത്തം ആണ്..'
ദേവരാജൻ മുരുകനോട് പറഞ്ഞു. അയാൾ തലയാട്ടി അത് സമ്മതിച്ചു..
ഈ സമയം കൊണ്ട് കൃഷ്ണയേ കണ്ട് പിടിക്കാൻ ഞങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. മഹാന് കോൾ വന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്. ഫെർണോയേ കുറിച്ച് അന്വേഷിച്ചപ്പോ ആൾ കുറച്ചു ദിവസങ്ങൾ ആയി മിസ്സിംഗ് ആണെന്നും അറിയാൻ കഴിഞ്ഞു. എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയുമില്ലാതെ ആലോചിച്ചു നിക്കുമ്പോ ആണ്
💬 Comments
View all comments