0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326K

മാതിരിയെ സെവപ്പ് ആ താനാ ഇറുക്ക്....?
അയാളുടെ തൊണ്ടയിലെ വെള്ളം വറ്റി. മുന്നിൽ നിൽക്കുന്ന അപ്സരസ്സിന്റെ സൗന്ദര്യത്തിൽ അയാളുടെ ലിംഗം വെട്ടി വിറച്ചു. മദോന്മത്തനായി അയാൾ ചുണ്ട് നനച്ചു കൊണ്ട് കൃഷ്ണയോട് ചേർന്നു നിന്നു

കൃഷ്ണക്ക് പേടി കൊണ്ട് ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല. അവളുടെ ദേഹം കിടു കിടെ വിറയ്ക്കാൻ തുടങ്ങി. കരഞ്ഞാൽ അയാൾ ഉപദ്രവിക്കുമോ എന്ന് പേടിച്ചു അവളുടെ ശബ്ദവും പുറത്തു വന്നില്ല. അപേക്ഷയുടെ കൂപ്പു കയ്യോടെ അവൾ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി കരഞ്ഞു.. എന്ത് ചെയ്യണം എന്ന് അവൾക്കൊരു ബോധ്യവും ഇല്ലായിരുന്നു. ഈ തടിമാടനെ വെട്ടിച്ചു രക്ഷപെടാൻ കഴിയില്ല. അലറി ശബ്ദം വച്ചാൽ പോലും ആരും കേൾക്കാൻ പോണില്ല.. അയാൾ കുറച്ചു കൂടി അടുത്തേക്ക് ചേർന്നു നിന്നപ്പോൾ മുഷിഞ്ഞു നാറിയ അയാളുടെ വിയർപ്പിന്റെ മണം കൃഷ്ണ അറിഞ്ഞു. കൃഷ്ണയുടെ ഇടുപ്പിൽ അയാൾ മെല്ലെ തൊട്ടു. അവളുടെ പാന്റ് ആയിരുന്നു അയാളുടെ ലക്ഷ്യം. അവളായി ഊരാൻ മടിക്കുന്നത് കൊണ്ട് അയാൾ തന്നെ പാന്റ് ഊരാൻ മുൻകൈ എടുത്തു. ഇടുപ്പിൽ തൊട്ട് പാന്റ് താഴേക്ക് ഊരാൻ വേണ്ടി അയാൾ തുനിഞ്ഞതും കതകിൽ ഉച്ചത്തിൽ ഒരു കൊട്ട് കേട്ടതും ഒരുമിച്ച് ആയിരുന്നു..

'യാര്ടാ...?
ഇച്ഛാഭംഗത്തിൽ അയാൾ വിളിച്ചു ചോദിച്ചു. മറുപടി ഉണ്ടായില്ല. വീണ്ടും ഉച്ചത്തിൽ കതകിൽ മുട്ട്. ഒരു ഉഗ്രൻ സീൻ കാണാൻ അടുത്തെത്തിയപ്പോൾ ആണ് ഓരോന്ന് കയറി വരുന്നത്. അയാൾ മനസ്സിൽ ദേഷ്യപ്പെട്ടു. അമർഷത്തോടെ അയാൾ പൊയ് കതക് തുറന്നു. അയാൾ അടുത്ത് നിന്ന് തെല്ലൊന്ന് മാറിയപ്പോ തന്നെ ജീവൻ തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു കൃഷ്ണയ്ക്ക്..

💬 Comments

View all comments