Chapter Title : റോക്കി 6 [സാത്യകി] [Climax]
നിൽക്കണം.. അതിന് തനിക്ക് കഴിയും എന്ന് അവൾക്ക് തോന്നി. ഇപ്പൊ എന്തോ ചെറിയൊരു ധൈര്യം അവൾക്ക് കിട്ടി എവിടുന്നോ.. എത്രയും വേഗം ഇവിടുന്ന് രക്ഷപെടാൻ വെമ്പി കൃഷ്ണ ആ മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു
അവളെ എങ്ങനെയും പെട്ടന്ന് തിരിച്ചു കൊണ്ട് വരിക ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആറു മണി ആകാൻ ഇനിയും മിനിട്ടുകൾ ഉണ്ട്.. മഹാൻ ചില കാര്യങ്ങൾ ഒക്കെ അറേഞ്ച് ചെയ്യുന്നത് ഞാൻ കണ്ടു. കൃഷ്ണയേ തിരിച്ചു കിട്ടി കൊറിയർ കൈ മാറിയാൽ ഈ പ്രശ്നം തീരില്ല എന്ന് എനിക്ക് അറിയാം. ഇതിന്റെ എല്ലാം പിന്നിൽ ആരാണെന്ന് കണ്ട് പിടിക്കണം. അല്ലേൽ അത് എനിക്കും എനിക്ക് ചുറ്റും ഉള്ളവർക്കും അപകടം ആണ്..
ഫോണിൽ കുറച്ചു വിളികൾ കഴിഞ്ഞു മഹാൻ പതിയെ എന്റെ അടുത്തേക്ക് വന്നു.
'നീ ആ കൊറിയർ പൊട്ടിക്ക്. അതിൽ എന്താണ് ഉള്ളതെന്ന് അറിയണം..'
'പക്ഷെ അത് പൊട്ടിച്ചാൽ അവൾക്ക് എന്തേലും കുഴപ്പം...?
ഞാൻ മഹാനോട് ചോദിച്ചു
'അവൾക്ക് ഒരു കുഴപ്പവും വരില്ല. കൊറിയർ കൊടുക്കണം എന്നേ അവർ പറഞ്ഞിട്ടുള്ളു.. നമുക്ക് അതിനുള്ളിൽ എന്താണെന്ന് അറിയണം..'
മഹാൻ പറഞ്ഞു. ഞങ്ങളുടെ അടുത്തല്ല നിന്നത് എങ്കിലും ലച്ചുവിന് ഞങ്ങൾ സംസാരിച്ചത് മനസിലായി
'അർജുൻ.. ഇത് കൊടുത്തു എന്റെ അനിയത്തിയെ കൊണ്ട് താ തിരിച്ചു..'
ലച്ചു എന്റെ അടുത്തേക്ക് വന്നു പറഞ്ഞു
'അവർ ആറു മണിക്ക് വിളിക്കാം എന്ന് പറഞ്ഞല്ലേ വച്ചത്.. ഇപ്പൊ വിളിക്കും..'
ഞാൻ പറഞ്ഞു
'നീ വിളിക്ക്.. വെറുതെ എന്തിനാ സമയം കളയുന്നെ..?
'വിളിച്ചു. ഫോൺ ഓഫ് ആണ്..'
ഞാൻ പറഞ്ഞു
'നീ അത്
💬 Comments
View all comments