0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.2K

എന്നാണ് അവൾ അർജുനെ വിളിക്കുന്നത്.. ഈ ശബ്ദം അല്ലേ ആ ശബ്ദം..? അവനെ ഫോണിൽ വിളിക്കുന്ന പെൺകുട്ടിയുടെ ശബ്ദം ആണ് ഇതെന്ന് ഇഷാനിക്ക് മനസിലായി. അപ്പോൾ ഇവളാണ് താൻ തിരഞ്ഞു കൊണ്ടിരുന്ന ശിവാനി.....!
തിരിഞ്ഞു നിൽക്കുന്ന കൊണ്ട് അവളുടെ മുഖം ഇഷാനിക്ക് കാണാൻ പറ്റിയില്ല.. പക്ഷെ അത്യാവശ്യം പൊക്കം ഒക്കെ ഉണ്ട്.. ഏകദേശം തന്റെ അത്രേം തന്നെ.. കൊച്ചു കുട്ടി ഒന്നുമല്ല അപ്പോൾ. അവൻ പറഞ്ഞത് ഏതോ ഇള്ളാക്കുഞ്ഞ് ആണെന്ന് ആണല്ലോ.. അവളുടെ ചുറ്റിപ്പിടുത്തവും അടുത്തുള്ള പെരുമാറ്റവും ഒന്നും ഇഷാനിക്ക് ഇഷ്ടപ്പെട്ടില്ല. ഇഷാനിയുടെ ഉള്ളിൽ കുശുമ്പിന്റെ കൂൺ മുളച്ചു പൊന്തി.. കസിൻ ആണേലും എന്തിനാ ഇങ്ങനെ ഒക്കെ..? എന്റെ കസിൻസിനെ കൊണ്ടൊന്നും ഞാൻ കെട്ടിപ്പിടിപ്പിക്കാറില്ലല്ലോ.. ഇഷാനി മുഖം ചുളിച്ചു

ആ പെണ്ണിന്റെ തോളിൽ കയ്യിട്ടോണ്ട് അർജുൻ തന്റെ അടുത്തേക്ക് നടന്നു. ഇഷാനി താല്പര്യം ഇല്ലാത്ത പോലെ മുഖം വേറെ എങ്ങോട്ടോ വെട്ടിച്ചു. അവർ അടുത്തെത്തിയപ്പോൾ മാത്രം അവരെ കണ്ടത് പോലെ ഇഷാനി അവരെ നോക്കി. ആ പെൺകുട്ടിയേ അടുത്ത് കണ്ടപ്പോ ഇഷാനി പെട്ടന്ന് ഒരുനിമിഷം അന്ധാളിച്ചു.. ഒറ്റ നോട്ടത്തിൽ തന്നെ പോലെ തന്നെ.. ആ കണ്ണ് ആ ചുണ്ട്.. മൂക്ക് മാത്രം അവളുടെ കുറച്ചു നീളമുണ്ട്.. അത് മാറ്റിയാൽ തന്റെ അപര.. ശ്രുതി അന്ന് കണ്ടു എന്ന് പറഞ്ഞത് ഇവളെ തന്നെ.. അവളെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല.. അത്രക്ക് സാദൃശ്യം ശിവാനിക്ക് താനുമായി ഉണ്ട്.. അവൾക്ക് പൊക്കവും വണ്ണവും തന്നെക്കാൾ കുറവാണ്, മുടി കൂടുതൽ ഉണ്ട് എന്നത് ആണ് ഒരു വ്യത്യാസം.. ഇഷാനി തന്റെ പ്രതിബിംബം

💬 Comments

View all comments