0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.2K

അങ്കലാപ്പ് ഉണ്ടായി. ഞാനത് ശ്രദ്ധിച്ചു

'അമ്മയുടെ കിഡ്നി വീക്ക് ആയിരുന്നു.. ഒരു ഓപറേഷൻ വേണമായിരുന്നു.. അത് കഴിഞ്ഞു.. ഇപ്പൊ പ്രശ്നം ഒന്നുമില്ല.. ഒരു തവണ എങ്കിലും നിന്നെ കൊണ്ട് വരാമെന്ന് ഞാൻ ഏറ്റു പോയി... പ്ലീസ് നീ വരണം..'

ഞാൻ അവളോട് പറഞ്ഞു

'അപ്പോൾ ഇതിനാണോ നീ എന്നെ ഈ കോലം കെട്ടിച്ചു ഇങ്ങോട്ട് കൊണ്ട് വന്നത്..'

അവളുടെ ചുരിദാർ ഉദ്ദേശിച്ചു ആയിരുന്നു ഇഷാനി അത് പറഞ്ഞത്. അവളുടെ അമ്മ അവൾക്ക് ഒരിക്കൽ മറഞ്ഞു നിന്ന് സമ്മാനിച്ച പോലത്തെ പിങ്ക് ചുരിദാർ ആയിരുന്നു അവൾ ഇന്ന് ഇട്ടിരുന്നത്. അമ്മ കൊടുത്തത് കൃഷ്ണ എടുത്തെങ്കിലും അത് പോലെ ഒന്ന് ഇഷാനി വാങ്ങിയിരുന്നു. രണ്ടും കാണാൻ ഒന്ന് തന്നെ അല്ലേ.. അതിട്ട് അവളെ കാണുമ്പോൾ അമ്മയ്ക്ക് സന്തോഷം ആയേക്കും എന്ന് തോന്നിയത് കൊണ്ടാണ് രാവിലെ അവളെ നിർബന്ധിച്ചു ഞാനീ ചുരിദാറിൽ കയറ്റിയത്...

'അതേ.. സോറി.. നിന്നോട് ഇപ്പോളാണ് എല്ലാം പറയാൻ പറ്റിയത്..'

ഞാൻ പറഞ്ഞു

'നന്നായി.. എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ.. ഇനി ഞാൻ പൊക്കോട്ടെ.. നീ വരുന്നുണ്ടോ..? വരുന്നില്ലേ വരണ്ട നീ നിന്റെ പെങ്ങളെയും അമ്മയെയും ഒക്കെ നോക്കിയിട്ട് പതിയെ വന്നാൽ മതി...'

അവൾ ഒരല്പം നീരസത്തോടെ പറഞ്ഞു

'എന്താ ഇങ്ങനെ പറയുന്നേ..? എന്തൊക്കെ പറഞ്ഞാലും അത് നിന്റെ അമ്മയാണ്.. ഒരു തവണ. ഒരൊറ്റ തവണ നീ അവരെ വന്നു ഒന്ന് കാണു..'

ഞാൻ പറഞ്ഞു

'നീ പറഞ്ഞാൽ ഞാൻ എന്ത് വേണേൽ ചെയ്യും. ഇത് ഒഴിച്ച്.. ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് എനിക്ക് അവരെ എത്രമാത്രം വെറുപ്പാണ് എന്ന്..'

'

💬 Comments

View all comments