Chapter Title : റോക്കി 6 [സാത്യകി] [Climax]
'നിനക്കും ചെറുപ്പത്തിൽ കുറെ വിഷമങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അത് പോലെ അവൾക്കും ഉണ്ട്. നിനക്ക് സ്വന്തം അല്ലേലും സ്വന്തം പോലെ നോക്കുന്ന ആളുകൾ ഉണ്ട്.. അവൾക്ക് അമ്മ അല്ലാതെ വേറെ ആരുമില്ല. അങ്ങനെ ഒരാൾ ഉണ്ടേൽ അത് നീയാണ്. ആ വിശ്വാസത്തിൽ ആണ് അവൾ നിന്നെ തിരക്കി അന്ന് വീട്ടിലേക്ക് വന്നത്...'
'എടാ എനിക്ക് അതിനോട് ദേഷ്യം ഉണ്ടായിട്ട് ഒന്നുമല്ല ഞാൻ മിണ്ടാതെ തിരിച്ചു നടന്നത്.. ഞാൻ എന്ത് പറയാനാണ്..? ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.. പെട്ടന്ന് നീ അവളെ എന്റെ മുന്നിൽ കൊണ്ട് നിർത്തിയാൽ ഞാൻ എന്ത് ചെയ്യാനാ..?
അവൾ മയപ്പെട്ടു എന്ന് സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി
'അപ്പോൾ തനിക്ക് പ്രശ്നം ഒന്നുമില്ല..?
ഞാൻ ചോദിച്ചു
'ഇല്ല. പക്ഷെ അമ്മയുടെ അടുത്ത്.... അത് ഞാൻ ഇല്ല.. എനിക്ക് അവരുടെ മുന്നിൽ നിൽക്കാൻ പറ്റില്ല..'
ഇഷാനി പറഞ്ഞു
'എടാ ഒരു തവണ മതി.. നിന്നെ കാണാൻ അവർക്ക് വല്ലാത്ത ആഗ്രഹം ഉണ്ട്.. മുന്നേ ഒക്കെ ഞാൻ കൊണ്ട് വരാമെന്ന് പറഞ്ഞപ്പോ അമ്മ തന്നെ ആണ് വേണ്ടെന്ന് പറഞ്ഞത്. വയ്യാതെ കിടക്കുമ്പോ നിന്നെ കാണാൻ വിളിക്കാൻ അമ്മക്ക് മടി ആയിരുന്നു. നിന്നെ വളർത്താത്ത അമ്മ വയ്യാതെ കിടക്കുമ്പോ സഹായം അഭ്യർത്ഥിച്ചു വിളിക്കുവാണ് എന്നൊക്കെ നീ കരുതും എന്നാണ് അമ്മ ചിന്തിച്ചത്.. അമ്മ പറഞ്ഞത് കൊണ്ടാണ് ഞാൻ ഇത്രയും നാൾ ഇതെല്ലാം പറയാതെ ഇരുന്നത്... ഇപ്പൊ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു സുഖം ആയി വരുന്നു.. നിന്നെ കണ്ടാൽ അത് അമ്മയ്ക്ക് ഒരു ആശ്വാസം ആകും...'
ഞാൻ
💬 Comments
View all comments