0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.2K

നിൽക്കും.. ഒരു തവണ രാവിലെ ഞാൻ പത്രം ഇടാൻ പോയ കൂട്ടത്തിൽ ആണ് ചേച്ചിയുടെ ഫോട്ടോ അതിൽ കണ്ടത്..'

'നീ പത്രം ഇടാൻ പോകുമോ..?

ഇഷാനി ചോദിച്ചു

'ആ ഞങ്ങളുടെ അടുത്ത് ഉള്ള കുറച്ചു വീടുകളിൽ.. ആ കൂട്ടത്തിൽ ഞാൻ ഫ്രീ ആയി പത്രം വായിക്കുകയും ചെയ്യും.. അങ്ങനെ കണ്ടതാ ചേച്ചിക്ക് ക്വിസ് മത്സരത്തിൽ ഫസ്റ്റ് പ്രൈസ് അടിച്ചത്.. അത് അറിഞ്ഞപ്പോൾ അമ്മയ്ക്ക് ഭയങ്കര ആഗ്രഹം.. അങ്ങനെ വാങ്ങിയതാ ഈ ഡ്രസ്സ്‌..'

ശിവാനി ചേച്ചിയുടെ ചുരിദാറിൽ തൊട്ട് കൊണ്ട് പറഞ്ഞു. ആ ചുരിദാർ അല്ല ഇതെന്ന് പറയാൻ വന്നെങ്കിലും അത് വേണ്ട എന്ന് ഇഷാനി കരുതി. ആർക്കും സന്തോഷം ഇല്ലാത്ത ഒരു സത്യം കൊണ്ട് എന്ത് പ്രയോജനം

' പിന്നെ അമ്മയ്ക്ക് അസുഖം വന്നു കഴിഞ്ഞാണ് അമ്മ രവിയച്ഛന് കൊടുത്ത വാക്ക് തെറ്റിച്ചെ.. അമ്മക്ക് പേടി ആയിരുന്നു മരിച്ചു പോകുമോ എന്ന്.. അതിന് മുന്നേ ചേച്ചിയെ കണ്ട് മാപ്പ് പറയണം എന്ന് അമ്മയ്ക്ക് ഉണ്ടായിരുന്നു.. അതിനാണ് അമ്മ പിറന്നാളിന് കാണാൻ വന്നത്..'

ശിവാനി പറഞ്ഞു

'ഞാനന്ന്... ഞാൻ കുറെ നാൾ കൂടിയാ അമ്മയെ അന്ന് കണ്ടത്.. അപ്പോളത്തെ അവസ്‌ഥയിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു. അസുഖം ഉണ്ടെന്ന് ഒന്നും എനിക്ക് ഇന്ന് വരെ അറിയില്ലായിരുന്നു...'

ഇഷാനി പഴയത് എല്ലാം ഓർത്തു കൊണ്ട് പറഞ്ഞു

'അങ്ങനെ ചേച്ചി പ്രതികരിക്കൂ എന്ന് ഞാൻ അമ്മയോട് കുറെ പറഞ്ഞതാ.. അമ്മയ്ക്കും അത് അറിയാമായിരുന്നു. പക്ഷെ അമ്മയ്ക്ക് കണ്ടേ തീരൂ എന്നായി...'

'ഞാൻ...'

ഇഷാനിക്ക് എന്ത് പറയണം എന്നറിയാതെ ആയി

'ചേച്ചി അന്ന് ചെയ്തത്

💬 Comments

View all comments