0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 326.3K

വീട്ടിൽ ശരിക്കും അനക്കവും തമാശയും ഒക്കെ വന്നു തുടങ്ങി.. ശരിക്കും ഇപ്പോളാണ് ഇതൊരു വീടായത്..

അച്ഛൻ ഇന്ന് പതിവ് ഇല്ലാതെ ഒരുപാട് തമാശ ഒക്കെ പറഞ്ഞു. മക്കൾ രണ്ട് ആൺകുട്ടികൾ ആയത് കൊണ്ട് തന്നെ അച്ഛന് പെൺകുട്ടികളോട് നല്ല വാത്സല്യം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇഷാനിയെ മോളെ പോലെ ആണ് അച്ഛൻ കരുതുന്നത്.. ഞാൻ ഇത് വരെ കൈ പിടിച്ചു കയറ്റിയില്ല എങ്കിലും അവൾ എപ്പോളെ ഈ വീട്ടിലെ മരുമോൾ ആയി.. ഈ വീടിന്റെ മഹാലക്ഷ്മി ആയി.. ഭക്ഷണം കഴിച്ചു കഴിഞ്ഞും ഞങ്ങൾ വെറുതെ ഓരോ തമാശകൾ പറഞ്ഞു ഇരുന്നു. ഞങ്ങൾ എല്ലാം സംസാരിക്കുമ്പോളും മഹാൻ അധികം സംസാരിച്ചിരുന്നില്ല. ഞങ്ങളെ കെട്ടിരുന്നതേ ഉള്ളു ആൾ.. പക്ഷെ മഹാന്റെ ഉള്ളിലൂടെ പോയ കാഴ്ചകൾ കുറച്ചു മുന്നത്തെ ആയിരുന്നു.. ഇത് പോലെ ഇരുന്നു ഞങ്ങൾ എല്ലാം തമാശ പറഞ്ഞ ആ പഴയ ദിനങ്ങൾ.. ഞാനും അച്ഛനും അനിയും രാഖിയും പിന്നെ അനാര മോളുമെല്ലാം.. ഞങ്ങളുടെ ചിരിയിൽ മഹാൻ കണ്ണടച്ചു.. ഇപ്പൊ ഞങ്ങളെ മാത്രം അല്ല അവരെയും മഹാൻ കേൾക്കാം.. അനിയുടെ പൊട്ടിച്ചിരി ഞങ്ങളുടെ കൂടെ മുഴങ്ങുന്നുണ്ട്.. അനാര മോളുടെ കൊഞ്ചിയ ശബ്ദം ഇതിനിടയിൽ അറിയുന്നുണ്ട്.. എല്ലാവരും ഇവിടെ ഉണ്ട്....

ഇഷാനി ശരിക്കും ഭാഗ്യം ചെയ്ത കുട്ടിയാണ്. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന അവളെ അവളുടെ പേരപ്പനും പേരമ്മയും അതറിയിക്കാതെ ആണ് വളർത്തിയത്. അവരായിരുന്നു അവളുടെ അച്ഛനും അമ്മയും. ഇപ്പൊ ഇതാ അവൾക്ക് അവളുടെ അമ്മയെ തിരിച്ചു കിട്ടിയിരിക്കുന്നു.. ഇവിടെ ഒരച്ഛനെയും.. അവൾ ഇനി അനാഥത്വത്തെ കുറിച്ച് ചിന്തിക്കുക കൂടിയില്ല...

💬 Comments

View all comments