Chapter Title : റോക്കി 6 [സാത്യകി] [Climax]
ഇവിടെ പഠിക്കാൻ വരുന്നില്ല എന്നൊക്കെ പറഞ്ഞപ്പോ അയാളുടെ മുഖം വാടി. ശബ്ദം ഒക്കെ വേറെ പോലെ ആയി.. അയാളെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല...'
ഇഷാനി പറഞ്ഞു
'എനിക്ക് പ്രശ്നം ഒന്നുമില്ല.. നീ എന്നെ ഓർത്തു തീരുമാനം എടുക്കരുത്..'
ഞാൻ ഉപദേശിച്ചു
'എന്നെയും കൂടെ ഓർത്താണ്. എനിക്ക് പിന്നെ മിസ്സ് ചെയ്യില്ലേ..?
അവൾ പറഞ്ഞു
'അതൊക്കെ വെറുതേ..'
ഞാൻ പറഞ്ഞു
' ഞാൻ കിടന്നു മോങ്ങിയത് ഒക്കെ അപ്പോൾ വെറുതെ ആണോ..?
'എന്നാലും ഇപ്പൊ എല്ലാരും ആയില്ലേ... പഴയ പോലെ എന്നെ മിസ്സ് ചെയ്യില്ലായിരിക്കും...'
ഞാൻ തമാശ പോലെ പറഞ്ഞു. പക്ഷെ അവൾ അത് സീരിയസ് ആയി എടുത്തു
'ഓ ശരി. സമ്മതിച്ചു..'
അവൾ മുഖം വെട്ടിച്ചു തിരിഞ്ഞു ഇരുന്നു
'ദാണ്ടേ പിണങ്ങി..'
ഞാൻ അവളുടെ ചുമലിൽ പിടിച്ചു
'പോ.. എനിക്ക് സ്നേഹം ഇല്ലല്ലോ...?
പിണങ്ങിയ സ്വരത്തിൽ അവൾ പറഞ്ഞു
'അത് ചുമ്മാ ഞാൻ പറഞ്ഞത് അല്ലേ...?
'അങ്ങനെ ചുമ്മാ പറയണ്ട.. എനിക്ക് ഇഷ്ടല്ല..'
അവൾ കെറുവിച്ചു പറഞ്ഞു
' ശരി പറയുന്നില്ല. ഇങ്ങനെ പിണങ്ങി ഇരിക്കാൻ ആണോ നീ ഇത്രയും ദൂരം ഓടി വന്നത്..?
ഞാൻ ചോദിച്ചു
'എനിക്ക് അറിയില്ല...'
അവൾ ദേഷ്യം മാറാതെ പറഞ്ഞു
'അതെന്താ അറിയാത്തെ..? വാ വന്നു കിടക്ക്.. ഉറങ്ങാം.. ഉറക്കം വരുന്നു...'
ഞാൻ ഒരു ഉടായിപ്പ് വായിക്കോട്ട വിട്ടു
ഇഷാനി പെട്ടന്ന് എന്നെ തല ചെരിച്ചു നോക്കി. ഞാൻ മുഖത്ത് ഭാവം മാറ്റാതെ പിടിച്ചു നിന്നു. ഞാൻ സീരിയസ് ആയി പറഞ്ഞത് ആണെന്ന് ഓർത്തു അവൾ ദേഷ്യത്തിൽ കട്ടിലിലേക്ക് കിടന്നു.. ഞാൻ
💬 Comments
View all comments