Chapter Title : റോക്കി 6 [സാത്യകി] [Climax]
ഉള്ളിൽ കാണാൻ കഴിയും. അവൾ ബാക്കി കഥ പറഞ്ഞു
'അങ്ങനെ ഞാൻ അവിടെ തൂങ്ങി കിടക്കുവാ. രവിയച്ഛൻ ഒക്കെ എന്നെ രക്ഷിക്കാൻ ഇറങ്ങി വരാൻ നോക്കിയിട്ട് നടക്കുന്നില്ല.. നല്ല സ്ലോപ് ഉള്ള പാറ ആണ്. ഇറങ്ങിയാൽ ചിലപ്പോ അങ്ങ് താഴെ ചെല്ലാം ഒറ്റയടിക്ക്.. ബോഡി പോലും കിട്ടാൻ പാടുള്ള സ്‌ഥലം ആണെന്നാണ് അവിടെ ഉള്ളവർ പറയുന്നേ.. എനിക്ക് ആണേൽ അവിടെ തൂങ്ങി കിടന്നു കൈ കഴച്ചു... പേടി ആണേൽ അതിലും കൂടുതൽ.. അവസാനം കൈ വേദനിച്ചു ഒടിയുന്ന പോലെ ആയി കൈ വിടാൻ എനിക്ക് തോന്നി.. ആ സമയത്ത് ദൈവത്തെ പോലൊരു ചേട്ടൻ പറയുടെ മേലെ കൂടി നിരങ്ങി നിരങ്ങി എന്റെ അടുത്തേക്ക് വന്നു....'
ഇഷാനി അത് പറഞ്ഞു തിളക്കം നിറഞ്ഞ കണ്ണുകൾ കൊണ്ടെന്നെ നോക്കി..
'എല്ലാവരും പറയുന്നുണ്ട് പോകല്ലേ പോകല്ലേ എന്ന്. പക്ഷെ ആ ചേട്ടൻ അതൊന്നും കേൾക്കാതെ എന്റെ അടുത്തേക്ക് നിരങ്ങി വന്നു എങ്ങനെയോ പിടിച്ചു നിന്നു. ഒടുക്കം എന്റെ കയ്യിലും പിടുത്തം കിട്ടി.. കുറച്ചു കൂടി താമസിച്ചിരുന്നേൽ ഞാൻ ഉറപ്പായും കൈ വിട്ടേനെ.. പക്ഷെ കറക്റ്റ് സമയത്ത് ആ ചേട്ടൻ എന്നെ രക്ഷിക്കാൻ വേണ്ടി സ്വന്തം ലൈഫ് റിസ്ക് എടുത്തു വന്നു.. അതാരാ ആ ചേട്ടൻ എന്നറിയണോ....?
ഇഷാനി എന്റെ ചുണ്ടിൽ നിന്നും കൈമാറ്റി എന്റെ കണ്ണിൽ നോക്കി ചോദിച്ചു
' എന്റെ അർജുൻ...! നിനക്ക് ഇപ്പൊ എന്നെ ഓർമ്മ വന്നോ...?
നിറഞ്ഞ കണ്ണുകളോടെ അവൾ ചോദിച്ചു..
എനിക്ക് ഓർമ്മ വന്നിരുന്നു. ആ സംഭവം ഞാനൊരിക്കലും മറക്കില്ല. പക്ഷെ ആ കുട്ടി.. അത്..
💬 Comments
View all comments