Chapter Title : റോക്കി 6 [സാത്യകി] [Climax]
നീ വാ..'
അവൻ എഴുന്നേറ്റ് എന്റെ തോളിൽ പിടിച്ചു പറഞ്ഞു
'അതിന്റെ ആവശ്യമില്ല.. ഞാൻ ഇനി കോളേജിലേക്ക് ഇല്ല.. അവളുടെ മുന്നിൽ പോലും ഇനി ഞാൻ വരില്ല..'
ഞാൻ പറഞ്ഞു
'അത് നീ മാത്രം തീരുമാനിച്ചാൽ പോരാ.. അവളുടെ കാര്യത്തിൽ സംസാരിക്കാണോ വേണ്ടയോ എന്ന് നിനക്ക് പറയാം. പക്ഷെ ഇതിന്റെ പേരിൽ കോളേജിലേക്ക് ഉള്ള വരവ് നിർത്താൻ ഒന്നും നീ ആലോചിക്കേണ്ട.. അത് നടക്കില്ല..'
അവൻ തീർച്ചപ്പെടുത്തിയ പോലെ പറഞ്ഞു
'ഞാൻ ഉണ്ടേൽ അവൾ കോളേജിൽ വരില്ല. അതിലും നല്ലത് ഞാൻ അവിടെ ഉണ്ടാകാതെ ഇരിക്കുന്നത് അല്ലേ..'
ഞാൻ പറഞ്ഞു
'അല്ല. നീ വരും. അവളും വരും.. അവൾ അവിടെ വന്നത് പഠിക്കാൻ ആണ്. ഇത് പോലെ പല പ്രശ്നം ഉണ്ടായിട്ടും അവൾ പഠിക്കാൻ അവിടെ തിരിച്ചു വന്നിട്ടുണ്ട്..'
'ഈയൊരു ദിവസം എങ്കിലും ഞാൻ ഇവിടെ ഇരുന്നോട്ടെ.. എനിക്ക് പെട്ടന്ന് അവളെ ഫേസ് ചെയ്യാൻ ഇപ്പൊ എന്തോ ഒരു ബുദ്ധിമുട്ട്..'
ഞാൻ പറഞ്ഞു
'നീ ഇവിടെ കുത്തി ഇരിക്കേണ്ട.. എന്റെ കൂടെ നീ വരും കോളേജിൽ..'
അവൻ സ്വാതന്ത്ര്യത്തോടെ പറഞ്ഞു
'ഇവിടെ ഇരുന്നു ഞാൻ തൂങ്ങാൻ ഒന്നും പോണില്ല.. നീ അതൊന്നും ഓർത്തു പേടിക്കണ്ട..'
അത് പറഞ്ഞപ്പോ പെട്ടന്ന് ആ സ്വപ്നത്തിന്റെ ഓർമ എന്നിലേക്ക് തിരിച്ചു വന്നു
'അത് കൊണ്ട് ഒന്നുമല്ല. നീ ഇവിടെ ഇരുന്നാൽ ഓരോന്ന് ഒക്കെ ആലോചിച്ചു വെറുതെ ശോകം ആകും.. നീ ഒരുങ്ങ്.. നമുക്ക് ഒരുമിച്ച് പോകാം.. ഞാൻ ആണേൽ ബാഗും എടുത്തില്ല.. ആ അത് സാരമില്ല..'
അവൻ പറഞ്ഞു.
അവനെ അനുസരിക്കാതെ
💬 Comments
View all comments