Chapter Title : റോക്കി 6 [സാത്യകി] [Climax]
പോലും അറിയില്ലായിരുന്നു..'
ഇഷാനി സങ്കടത്തോടെ പറഞ്ഞു
'ഞാൻ ചുമ്മാ പറഞ്ഞതാടാ.. എന്നാലും ഇത്രയും വലിയ രഹസ്യം നിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ കരുതിയില്ല..'
ഞാൻ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു
'ഇപ്പൊ പറ.. ഞാനല്ലേ ലക്കി...'
അവൾ ചിരിയോടെ ചോദിച്ചു..
'അല്ല.. ഇപ്പോളും ഞാൻ തന്നെ ആണ് ലക്കി... ലവ് യൂ മുത്തേ.....'
ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചു.. അവളുടെ ചോന്ന അധരങ്ങൾ ഞാൻ കവർന്നെടുത്തു.
'ലവ് യൂ റ്റൂ......'
ചുണ്ട് അടർത്തി മാറ്റാതെ തന്നെ അവൾ പറഞ്ഞു.. ദീർഘമായ ചുംബനത്തിലേക്ക് ഞങ്ങൾ വഴുതി വീണു..
ഒരു വലിയ ട്വിസ്റ്റ് ഉള്ള സിനിമ കണ്ട ഫീൽ ആയിരുന്നു എനിക്ക് അപ്പോളും. അന്ന് ആ കൊക്കയിൽ നിന്ന് ഞാൻ രക്ഷിച്ച പെൺകുട്ടി ആണ് ഇഷാനി എന്ന് എനിക്കിപ്പോ ഓർക്കുമ്പോളും അത്ഭുതം ആയി. അവളെ തന്നെ വീണ്ടും ഞാൻ കണ്ട് മുട്ടുകയും പ്രണയത്തിൽ വീഴുകയും ചെയ്തു. അതും അവൾ ഇത്രയും നാൾ എന്നെ കാത്തിരുന്നിട്ട്.......!
പാൽ പോലെ നിലാവ് പൊഴിയുന്ന രാത്രയിൽ മാനത്തെ പൂർണ്ണചന്ദ്രനെ നോക്കി ഞാൻ കിടന്നു. ഇഷാനി എന്റെ നെഞ്ചിൽ തല ചായ്ച്ചു കണ്ണടച്ചു എന്നെ കെട്ടിപ്പിടിച്ചു കിടന്നു.. നഗ്നരായി പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന ഞങ്ങളെ കണ്ട് വാനിലെ നക്ഷത്രങ്ങൾ നാണിച്ചു കണ്ണ് ചിമ്മി.. ഇഷാനിയുടെ മുടിച്ചുരുളുകളിൽ ഞാൻ എന്റെ വിരലോടിച്ചു ചിന്താമഗ്നനായി കിടന്നു...
വിശ്വസിക്കാൻ പ്രയാസമുള്ള ഞങ്ങളുടെ പ്രണയകഥ ഉള്ളിലോർത്തു ഞാൻ അങ്ങനെ കിടന്നു.. ഇങ്ങനെ ഒക്കെ സംഭവിക്കണം എന്നായിരിക്കും വിധി. സത്യത്തിൽ അന്ന് ഇഷാനിയുടെ ജീവൻ ഞാൻ രക്ഷിക്കുക ആയിരുന്നോ അതോ അവൾ
💬 Comments
View all comments