0%

Chapter Title : റോക്കി 6 [സാത്യകി] [Climax]

Author : സാത്യകി Read All Parts 312K

മനസിലാകും. പക്ഷെ അവളെ അത് മനസിലാക്കിച്ചെടുക്കാൻ പ്രയാസം ആണ്..'

ശ്രുതി എന്റെ അവസ്‌ഥ കണ്ട് സങ്കടത്തോടെ പറഞ്ഞു

'അതിന്റെ ആവശ്യമില്ല. അവളോട് ഇനി ആരും ഇതിനെ കുറിച്ച് സംസാരിക്കാൻ പോകണ്ട. ഞങ്ങൾ എല്ലാം സംസാരിച്ചു അവസാനിപ്പിച്ചത് ആണ്..'

ഞാൻ പറഞ്ഞു

'അതെങ്ങനെ ശരിയാകും. നിങ്ങൾ രണ്ട് പേരും ഇങ്ങനെ ഓരോ മൂലക്ക് സങ്കടപ്പെട്ടു ഇരിക്കുന്നത് ഞങ്ങൾ കാണണോ..? എല്ലാം ഒന്ന് റെഡി ആയി വന്നതായിരുന്നു..'

ആഷിക്ക് പറഞ്ഞു

'കൃഷ്ണയേ പറ്റി എന്തേലും ക്ലൂ എനിക്ക് ഉണ്ടായിരുന്നേൽ ടൂറിനു അവളുടെ അടുത്ത് ചേട്ടനെ ഞാൻ വിടില്ലായിരുന്നു.. ഞാൻ ഇതൊന്നും മനസ്സിൽ പോലും ചിന്തിച്ചില്ല... നിനക്കൊക്കെ ഇതെല്ലാം അറിയാമായിരുന്നു അല്ലേടാ ചെറ്റകളെ.. നിനക്കൊക്കെ ഇപ്പോ സമാധാനം ആയോ..?

ശ്രുതി രാഹുലിനോടും ആഷിക്കിനോടുമായി പറഞ്ഞു

'അർജുൻ......'

ഞങ്ങൾ നാല് പേരും മാറി നിന്ന് സംസാരിച്ചു കൊണ്ട് ഇരിക്കുന്നതിന് ഇടയിലേക്ക് ആണ് പെട്ടന്ന് കൃഷ്ണ ഓടിക്കയറി വന്നത്. അവൾ ഇന്ന് ആബ്സെന്റ് ആണെന്നാണ് ഞാൻ കരുതിയത്. രാവിലത്തെ ക്ലാസ്സിൽ ഒന്നും അവൾ ഉണ്ടായിരുന്നില്ല.

'വരുന്നുണ്ട് നാശം.. എല്ലാം കുളമാക്കിയിട്ട്..'

ശ്രുതി അവൾ വരുന്നത് കണ്ട് ദേഷ്യത്തോടെ പറഞ്ഞു. കൃഷ്ണ ഞങ്ങളുടെ ഗാങ് ആയി കമ്പിനി ആയിരുന്നു എങ്കിലും ഈ കാര്യം വന്നപ്പോൾ ശ്രുതി അത് മറന്നു.

'ഇവൾക്കും ഒന്നും അറിയില്ലെടി..'

കൃഷ്ണ അടുത്തെത്തുന്നതിന് മുന്നേ ഞാൻ ശ്രുതിയോട് മെല്ലെ പറഞ്ഞു. കൃഷ്ണയോട് അവൾ മുഷിയാതെ ഇരിക്കാൻ ശ്രുതിയെ അവന്മാർ അവിടെ നിന്നും വിളിച്ചോണ്ട് പോയി. കൃഷ്ണ ഇതൊന്നും ശ്രദ്ധിച്ചു കൂടിയില്ല..

'ഞാൻ കരുതി നീ ഇന്ന് വന്നില്ല എന്ന്...?

കൃഷ്ണ അടുത്തെത്തിയപ്പോ ഞാൻ

💬 Comments

View all comments