Chapter Title : റോക്കി 6 [സാത്യകി] [Climax]
ശ്രദ്ധിക്കാൻ തുടങ്ങി. കാരണം പലർക്കും മനസിലായി കൃഷ്ണ ആയിരിക്കും ഇതിന് പിന്നിലെന്ന്. കാരണം കൃഷ്ണയുടെ വാലാട്ടി ആയിരുന്നു നീതു. കൃഷ്ണ പറയുന്നതേ അവൾ കേൾക്കുമായിരുന്നുള്ളു.. എല്ലാ പഴിയും തന്നിലേക്ക് വരുന്നത് കൃഷ്ണ അറിഞ്ഞു.. ഭൂമി പിളർന്നു താഴേക്ക് പോയിരുന്നു എങ്കിൽ എന്ന് അവൾക്ക് തോന്നി.. എല്ലാം സ്മൂത്തായി പോയി എല്ലാവരുടെയും മുന്നിൽ ഗുഡ് ഗേൾ ആയി വരിക ആയിരുന്നു.. അർജുന്റെ അടുത്ത് പാവമായി നിന്ന് അവന്റെ മതിപ്പ് കിട്ടി വന്നതാണ്.. എല്ലാം പഴയ പടിയായി.. അതും ഈ പഴയ കേസിനു തന്നെ... എന്തൊരു ഊമ്പിയ വിധിയാണ് തന്റെ എന്ന് കൃഷ്ണ ഓർത്തു..
നീതു കരച്ചിൽ അടക്കി ബാക്കി പറഞ്ഞു..
'ലൈഫ് ഒരിക്കലും നമ്മൾ ചിന്തിക്കുന്നത് പോലെ ആയിരിക്കില്ല.. നമ്മൾ എപ്പോളും ഹാപ്പി ആയിരിക്കും സേഫ് ആയിരിക്കും എന്നൊക്കെ നമ്മൾ കരുതും. വെറുതെ ആണ്.. ഒരു സെക്കന്റ് മതി എല്ലാം മാറാൻ.. എന്റെ അച്ഛന് അസുഖം വന്നപ്പോൾ ആണ് എനിക്ക് ആ സത്യം മനസിലായത്. കഴിഞ്ഞ മാസം അച്ഛൻ ഞങ്ങളെ വിട്ടു പോയി.. ഒരുപക്ഷെ ഞാൻ കാട്ടിക്കൂട്ടിയ തെറ്റുകൾക്ക് അച്ഛനെ ആകും ദൈവം ശിക്ഷിച്ചത്..'
അവളുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി ഒഴുകി.. കുട്ടികൾക്ക് ഇടയിൽ തന്നെ നോക്കി നിസ്സഹായയായി ഇരിക്കുന്ന ഇഷാനിയെ അവൾ കണ്ടു..
'ഇഷാനി...... നിന്നോട് ചെയ്തതിന് എല്ലാം സോറി... റിയലി റിയലി സോറി......'
അത്രയും പറഞ്ഞു മുഖം പൊത്തി നീതു അവിടെ നിന്ന് കരഞ്ഞു.. ആ നിമിഷം അവിടെ ഇരുന്ന ഞങ്ങൾക്ക് എല്ലാം എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്‌ഥ ആയി.. പെട്ടന്ന്
💬 Comments
View all comments