റോക്കി 4 [സാത്യകി]
📝 Ongoing
👁 1780974 views ❤ 1898 likes 💬 418 comments
റോക്കി 4
Rocky Part 4 | author : Sathyaki
[ Previous Part ] [ www.kkstories.com ]
ഇഷാനിയുടെ കരച്ചിൽ മെല്ലെ കുറഞ്ഞു വന്നെങ്കിലും അവളുടെ ഏങ്ങലടി നിന്നിരുന്നില്ല.. എന്നെ ചുറ്റി വരിഞ്ഞു നിന്ന അവളുടെ കൈകൾ അയഞ്ഞതുമില്ല.. ഒരു കൈ കൊണ്ട് ഞാൻ അവളുടെ തലയിൽ മെല്ലെ തലോടി.. കുറച്ചു നേരം ഞങ്ങൾ അത് പോലെ തന്നെ നിന്നു.. അവൾക്ക് തെല്ലൊരു ആശ്വാസം കിട്ടുന്നത് വരെ..
കുറച്ചു നേരം കഴിഞ്ഞു അവൾ കൈ അയച്ചു എന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറുന്നത് വരെയും ഞങ്ങൾ ഒന്നും മിണ്ടിയില്ല.. ആകെ ഇഷാനിയുടെ തേങ്ങലുകൾ മാത്രം എന്റെ നെഞ്ചിൽ പതിച്ചു കൊണ്ടിരുന്നു.. കുത്തിയൊലിക്കുന്ന പ്രളയത്തിൽ കയ്യിൽ തടഞ്ഞ ഒരു മരക്കൊമ്പിൽ വരിഞ്ഞു മുറിക്കിയ പോലെ ആയിരുന്നു അവളെന്നെ കെട്ടിപ്പിടിച്ചത്.. ഒരിക്കലും ആ കൈകൾക്ക് എന്നെ വിട്ടു പോകണം എന്ന് തോന്നാത്ത രീതിയിൽ അവളെന്നെ ഇറുക്കി പിടിച്ചു.. ഈ ലോകത്തിൽ മറ്റൊന്നും അവൾക്ക് മുറുകെ പിടിക്കാൻ ഇല്ലാത്തത് പോലെ....
വാഷ് ബേസണിൽ കൊണ്ട് പോയി അവളുടെ മുഖം ശരിക്കും ഒന്ന് കഴുകിപ്പിച്ചപ്പോൾ ആണ് ആൾ ശരിക്കും ഒന്ന് ഓക്കേ ആയത്. അവളെ കട്ടിലിൽ ഇരുത്തി മുഖം ഞാൻ തന്നെ തുടച്ചു കൊടുത്തു. കണ്ണീരും വെള്ളവുമെല്ലാം ടവ്വൽ കൊണ്ട് ഞാൻ ഒപ്പിയെടുത്തു. അവളുടെ മുഖത്ത് അപ്പോളും നല്ല സങ്കടം ഉണ്ടായിരുന്നു.. അവൾക്കരികിൽ കട്ടിലിൽ ഞാൻ ഇരുന്നപ്പോൾ അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു..
ഒട്ടും സഹിക്കാൻ പറ്റാത്ത വിഷമം ആയിരിക്കണം
💬 Comments
View all comments