റോക്കി 5 [സാത്യകി]
📝 Ongoing
👁 1806997 views ❤ 4640 likes 💬 464 comments
റോക്കി 5
Rocky Part 5 | author : Sathyaki
[ Previous Part ] [ www.kkstories.com ]
ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..
ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു
'ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..'
അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു
'ഹലോ.. അർജുൻ ആണോ..?
'അതേ.. ആരാ...?
ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..
'ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?
ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..
'ആ.. എന്താ...?
'അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി.......'
ട്രെ
💬 Comments
View all comments