റോക്കി [സാത്യകി]

📝 Ongoing

👁 2417005 views ❤ 2669 likes 💬 323 comments

റോക്കി
Rocky | author : Sathyaki

ഫസ്റ്റ് പീരീഡിന്റെ ബെല്ല് കേട്ടപ്പോളാണ് കോളേജിൽ വന്ന ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ എന്ന് എനിക്ക് മനസിലായത്. ബൈക്ക് പാർക്ക്‌ ചെയ്യുന്ന ബദാം മരത്തണലുകളിൽ നിന്നും ഞാൻ വേഗം ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. കോളേജ് എൻട്രൻസിൽ വച്ചിരുന്ന ബോർഡിൽ നിന്ന് എന്റെ ഡിപ്പാർട്മെന്റ് എവിടെ ആയിരിയ്ക്കുമെന്ന ഒരു ഏകദേശബോധം ഉള്ളത് കൊണ്ട് ആ ദിശ നോക്കി ധൃതിയിൽ വച്ചു പിടിച്ചു..

ഞാൻ മുമ്പ് പഠിച്ച കോളേജിനെക്കാൾ വലുതായിരുന്നു എന്റെ ഈ പുതിയ കോളേജ്. അത് കൊണ്ട് തന്നെ അത്ര പെട്ടന്ന് എനിക്ക് ഡിപ്പാർട്മെന്റ് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ബെല്ല് അടിച്ചത് കൊണ്ട് അടുത്തെങ്ങും ചോദിക്കാൻ പിള്ളേരെ ഒന്നും കാണുന്നുമില്ല. അങ്ങനെ വട്ടം തിരിഞ്ഞു നിക്കുമ്പോളാണ് ഒരു സുന്ദരി പെണ്ണ് എന്റെ അരികിലൂടെ വരുന്നത് ഞാൻ കണ്ടത്

ജീൻസും ടോപ്പും ധരിച്ചൊരു മോഡേൺ കുട്ടൂസ്. മൂക്കിൽ ഒരു ചെറിയ മൂക്കുത്തി ഉണ്ട്. ചുണ്ടിൽ നല്ല ചുമല നിറത്തിൽ ലിപ്സ്റ്റിക്കും. എന്താ ഇപ്പൊ പറയുക. ഒരു വശ്യ സുന്ദരി

'ഈ മാത്‍സ് ഡിപ്പാർട്മെന്റ് എവിടെ ആണെന്ന് അറിയാമോ ' - ഞാൻ ആ പേരറിയാത്ത ക്ടാവിനോട് ചോദിച്ചു

എന്റെ ചോദ്യം കേൾക്കാത്ത പോലെ അവൾ മുന്നോട്ടു നടന്നു. ഞാൻ ശബ്ദം കൂട്ടി ഒന്നൂടെ ചോദിച്ചു. അപ്പോളാണ് അവൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഹെഡ്സെറ്റ് ഊരി ചോദ്യഭാവത്തിൽ നിന്ന അവളോട് എനിക്ക് ചോദ്യം ഒന്ന് കൂടി

📚 Chapters

1 published

Related Stories

💬 Comments

View all comments