Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
അവളെ ശാന്തമാക്കാൻ ശ്രമിച്ചു, "അവൻ നിന്നെ ഭീഷണിപ്പെടുത്തിയോ, അല്ലെങ്കിൽ എന്തെങ്കിലും മോശമായ വാക്കുകൾ ഉപയോഗിച്ചോ?"
"ഹേയ് അങ്ങനെ ഒന്നും ഉണ്ടായില്ല. മാന്യമായി തന്നെയാണ് പെരുമാറിയത്..."
“പിന്നെ എന്തിനാണ് അവന് നേരെ നീ ഇത്ര കടുത്ത നടപടി സ്വീകരിക്കാൻ തുനിയുന്നത് ”
"അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ"
"പാവം ചങ്ങാതിയാവും !!" രാജീവ് അവളെ പരിഹസിച്ചു,
"അവൻ നിങ്ങളുടെ ഭാര്യയോട് പഞ്ചാരയടിക്കാൻ ശ്രമിക്കുകയാണെ." അവൾ ചിരിച്ചു കൊണ്ട് വിലക്കി.
"നീ കാണാൻ അത്രയ്ക്ക് സുന്ദരിയാടോ... ആര് കണ്ടാലും ഒന്ന് പഞ്ചാരയാടിച്ചു പോകും...," രാജീവ് അവളെ ആഹ്ലാദിപ്പിക്കാൻ ശ്രമിച്ചു,
"ശരി ... ശരി ... എന്നെ വട്ട് കേറ്റാതെ..പോ," അവൾ ചിരിച്ചു,
"അവൻ വീണ്ടും വിളിക്കാൻ ശ്രമിച്ചാൽ നമുക്ക് റിപ്പോർട്ട് ചെയ്യാം നമുക്കറിയമല്ലോ ആരാണീ കളിയാക്കുന്നത് എന്ന്.. ഇവിടെ ഇക്കാര്യത്തിലൊക്കെ പോലീസ് വളരെ കാര്യക്ഷമമാണ്. "
അവൾ തലയാട്ടി, രാജീവ് ഒരു നെടുവീർപ്പിട്ടു, പക്ഷേ അവളെന്തെങ്കിലും തരത്തിൽ പോലീസിൽ കമ്പ്ലേയിന്റ ചെയ്യുമെന്ന് അവൻ ആശങ്കപ്പെട്ടില്ല. കാരണം അവൾക്ക് ശരിക്കും വിഷമമുണ്ടായാൽ എല്ലായ്പ്പോഴും ആദ്യം പറയുന്നത് തന്നോടാണ് എന്ന് അവനറിയാമായിരുന്നു. അടുത്ത ദിവസം അവൻ മീരയെ വിളിച്ചില്ല, അജ്ഞാതൻ തന്നെ പിന്തുടരുകയാണെന്ന് അവൾ കരുത്തേണ്ടെന്ന് രാജീവ് തീരുമാനിച്ചിരുന്നു.
അടുത്ത ദിവസം ഒഴിവ് സമയം കിട്ടിയപ്പോൾ രാജീവ് അവളെ വീണ്ടും വിളിച്ചു.
"ഹാലോ മാഡം... സുഖമാണോ...."
"ഇത് നിങ്ങൾ വീണ്ടും, എന്തിനാണ് എന്നെ വിളിക്കുന്നത്," അവൾക്ക് ദേഷ്യം വന്നു.
“ദയവായി ദേഷ്യപ്പെടരുത്, നിങ്ങളോട് അന്ന് ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിച്ചത് വീണ്ടും മണ്ടത്തരമായിപ്പോയി, പകരം അത് കൂടുതൽ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചു,”
"നിങ്ങൾ എന്നെ വീണ്ടും
💬 Comments
View all comments