Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
മന്ത്രിച്ചു.
************************
അടുത്ത ദിവസങ്ങളിൽ രാജീവ് അവളെ വിളിച്ചില്ല, അയാളുടെ മനസിൽ ഒരേ സമയം രണ്ട് വികരങ്ങളാണ് ഉയർന്നുവരുന്നത്. തന്റെ വിശ്വസതയായ ഭാര്യ ഒരു വശത്തും അവളെ വശീകരിക്കാൻ ശ്രമിക്കുന്ന അജ്ഞാതനായ മറ്റൊരു പുരുഷൻ വേറെ വശത്തും. ഒരു ത്രില്ലിന് വേണ്ടി ചെയ്തതാണെങ്കിലും സ്വന്തം ഭാര്യയെ ഒറ്റിക്കൊടുക്കാൻ തയ്യാറായ ഭർത്താവാണ് താൻ എന്ന വികാരം രാജീവിനെ അസ്വസ്ഥനാക്കി.
രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസം ലഞ്ച് ബ്രെക്ക് സമയത്ത് രാജീവ് ഓഫീസിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങുമ്പോൾ അയാളുടെ മൊബൈലിൽ ഒരു കോൾ വന്നു. എന്നാൽ മൊബൈൽ സ്ക്രീനിൽ Meera calling എന്ന് കണ്ട രാജീവിന്റെ ഹൃദയം പടപാടാന്ന് ഇടിക്കാൻ തുടങ്ങി. കാരണം തന്റെ രണ്ടാമത്തെ സിമ്മിലാണ് അവളുടെ കോൾ വന്നത്. അതിനർത്ഥം മീര ഹരിയെ അങ്ങോട്ട് വിളിക്കുന്നു.. കുറച്ച് നിമിഷങ്ങൾ രാജീവ് മരവിച്ചിരുന്നു., ഇതാദ്യമായാണ് അവൾ ഹരിയെ അങ്ങോട്ട് വിളിക്കുന്നത്, വിഹ്വലതലക്കൊടുവിൽ അയാൾ പച്ച ബട്ടൻ അമർത്തി..
"ഹലോ !! എവിടെയാണ് മാഷേ.. ഒരു വിവരവും ഇല്ലല്ലോ.." മീരയുടെ സന്തോഷകരമായ ശബ്ദം കേട്ടപ്പോൾ രാജീവ് ആശ്ചര്യപ്പെട്ടു.
"ഹ.. ഹലോ,...സുഖമാണോ," രാജീവ് ഞൊടിയിടയിൽ കഥാപാത്രത്തിലേക്ക്.
"അല്ലാ.. കുറച്ചു ദിവസ്സമായി നിങ്ങളുടെ വിളി ഒന്നും കണ്ടില്ല. നിങ്ങളെ കുറിച്ച് ആലോചിച്ചപ്പോൾ സുഖമാണോ എന്നറിയാൻ വിളിച്ചതാണ്.."
"ഓഹ്... സുഖമായി പോകുന്നു., ഒരു പുതിയ കേസുമായി ബന്ധപെട്ട് അത്യാവശ്യം തിരക്കിലായിരുന്നു. ," രാജീവ് പറഞ്ഞു,
"തിരക്ക് കാരണം നിങ്ങളുടെ മധുരസ്വരം എനിക്ക് നഷ്ടമായിരിക്കുന്നു." മറ്റേ അറ്റത്ത് അവളുടെ ചിരി രാജീവ് കേട്ടു.
"നിങ്ങൾക്ക് നല്ല വാക്ചാതുര്യമുണ്ട്..," ഓഫീസ് സമയത്ത് ഞാൻ നിങ്ങളെ വിളിച്ചത് ബുദ്ധിമുട്ടായോ.?
💬 Comments
View all comments