Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
ദിവസങ്ങളായി ഈ ഫോൺ ഗെയിം തുടരാൻ കഴിയുന്ന എന്തെങ്കിലും ആശയം ആലോചിച്ചിരിക്കുകയായിരുന്നു ഞാൻ. ഭാര്യ തന്നിൽ നിന്നും രഹസ്യം സൂക്ഷിക്കുന്നു എന്നറിഞ്ഞതിൽ പിന്നെ വല്ലാത്തൊരു ആകാംഷയാണ് മനസ് നിററെ... അവളെ അത്രമേൽ സ്നേഹവുമാണ് അതോടൊപ്പം ഒരിക്കൽ അവളുടെ കുഞ്ഞു കള്ളത്തരങ്ങൾ കയ്യോടെ പൊളിക്കുന്നതിലുള്ള ത്രില്ലും... എന്റെ മനസ് ഒരുങ്ങിക്കഴിഞ്ഞു.. എന്ത് റിസ്ക് എടുക്കാനും ഇപ്പോൾ സജ്ജമാണ്. റിസ്ക് കൂടുന്തോറും ആഹ്ലാദവും കൂടുന്നു. എങ്കിലും ഹലോവീൻ പാർട്ടിയിൽ പങ്കെടുക്കാൻ അവൾ ഇത്ര വേഗം സമ്മതിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല...
അന്ന് രാത്രി കിടന്നപ്പോൾ മീര ഹാലോവീൻ പാർട്ടിയെപ്പറ്റി എന്നോട് ചോദിച്ചു. തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ എന്നാൽ അത്ര ഡീറ്റയിൽ ഇല്ലാതെ അവൾക്ക് ഞാൻ പറഞ്ഞു കൊടുത്തു.
" ഈ പ്രാവശ്യം നമുക്കൊന്ന് പോയാലോ രാജീവ്.."
"അയ്യോ അന്നെനിക്ക് ഇമ്പോർട്ടാണ്ട് ആയി ഒരു കളയിന്റ മീറ്റിംഗ് ഉണ്ട് ഡാർലിംഗ്... സോറി..."
"ഇതൊന്നും നമ്മുടെ നാട്ടിൽ എക്സ്പീരിയൻസ് ചെയ്യാൻ പറ്റില്ല. ഇവിടെ ജീവിക്കുമ്പോൾ ഇതൊക്കെ അനുഭവിക്കാതെ പിന്നെ എന്ത് രസമാണ് രാജീവ്... ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു.."
"നീ ഒറ്റയ്ക്കോ..... "
"രാജീവ് വരുന്നില്ലല്ലോ.... ഇനിയിപ്പോ ദീപയെ നോക്കാം...."
അവളും ഞാനും ഒരേ ആവശ്യക്കാരായത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് നടപടി ആയി..ദീപ ഞങ്ങളുടെ അയൽക്കാരിയും ഫാമിലി ഫ്രണ്ടുമാണ്. അവളെയും കൂട്ടി പാർട്ടിക്ക് പോകും എന്നാണ് മീര പറഞ്ഞത്.. ഇനി ഇവളെങ്ങാനും അവളെയും കൊണ്ട് വരുമോ... ഞാൻ പലവഴിക്ക് ചിന്തിച്ചുകൂട്ടി...
“പാർട്ടിയിൽ മുഖാവരണം നിർബന്ധമാണ്. നീ എന്ത് ധരിക്കാനാണ് ഉദ്ദേശിക്കുന്നത്? ”
"ഞാൻ ഒരു ക്യാറ്റ് വുമൺ ആകാൻ ഒരുങ്ങുകയാണ്." മീര ചിരിച്ചു
💬 Comments
View all comments