Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
ഈ ഗെയിമിന്റെ അവസാനം അയാളെ ഞെട്ടിക്കാൻ തന്നെ തീരുമാനിച്ചിരുന്നു. പാർട്ടിയിലേക്ക് വരുന്ന വൈവിധ്യമാർന്ന വസ്ത്രധാരികളായ നൂറ് കണക്കിന് യുവതി യുവാക്കാളെ മീര കണ്ട് മുട്ടി. ആൾക്കൂട്ടവുമായി ഇടപഴകുന്നതിനിടയിൽ നിരവധി ആണുങ്ങൾ അവളെ മനപൂർവം തൊട്ടുരുമ്മി നടക്കാൻ ശ്രമിക്കുമ്പോഴും അവൾ ഓരോരുത്തരെയും ഒഴിവാക്കി ആ പ്രദേശം മുഴുവനും ചുറ്റിനടന്നു. ഇപ്പോൾ 9 മണി ആവാറായി. പാർക്കിന്റെ എതിർവശത്തുള്ള പാതയിൽ ലൈറ്റിന്റെ വെളിച്ചം മങ്ങിയതായി കാണപ്പെടുന്നു, ഈ അവസ്ഥയിൽ പ്രത്യേകിച്ചും ബാറ്റ്മാൻ മാസ്കിനെ കണ്ടെത്തുന്നത് അത്ര എളുപ്പമല്ലെന്ന് അവൾ മനസ്സിലാക്കി. പാർട്ടിയിലെ ഓരോ ടിക്കറ്റിലും ലിമിറ്റഡ് ആയിട്ടുള്ള മദ്യം ഓഫർ ഉണ്ട്. അവൾ മനസൊന്ന് തണുക്കാൻ ഒരു ബിയർ കുടിക്കാൻ തീരുമാനിച്ചു. രാജീവിന്റെ കൂടെ വല്ലപ്പോഴും ഓണത്തിനൊക്കെ ഒരു കമ്പനി കൊടുക്കാൻ അവൾ കുടിക്കുമായിരുന്നു. ബിയർ മാത്രമാണ് സെലക്ഷൻ. ഒരു ടിൻ ബിയർ കുടിച്ചാൽ ശരീരത്തിന് അൽപ്പം ആയാസം ലഭിക്കുമെന്ന് അവൾക്ക് അനുഭവം ഉണ്ടായിരുന്നു. അവൾ കെ എഫിന്റെ ഒരു സ്ട്രോങ് ബിയർ അൽപാൽപമായി കുടിച്ചു തീർത്തു. പിന്നെ ചുറ്റും നോക്കി. സാധാരണയായി പാർട്ടി നടത്തുന്ന ഒരു ക്ലബ്ബ് തന്നെയാണ്. എന്നാൽ ഈ വിശേഷ ദിവസം അവർ അതിന്റെ വലുപ്പം കൂട്ടി സൗകര്യപ്പെടുത്തുന്നു. ഇരിക്കാനും സംസാരിക്കാനും പബ്ബിന്റെ ഓരോ കോർണാറുകളിലും വെവ്വേറെ കുഷ്യൻ സോഫ സെറ്റുകൾ. ഇരുണ്ട വെളിച്ചം.. തമ്മിൽ കാണുന്ന ആളുകളൊക്കെ മുഖാവരണം ചെയ്യപ്പെട്ടവർ.. ഓരോ കപ്പിൾസും അവരവരുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ത്രീകരുന്നു.

നേരം കഴിയുന്തോറും പാർട്ടിയിൽ താൻ തനിയെ മാത്രമേ ഉള്ളൂ എന്ന ബോധം അവളിൽ പരിഭ്രാന്തി കൂട്ടി, എല്ലാം പ്ലാൻ അനുസരിച്ച് നടക്കുമോ, അവൾക്ക് ആധിയായി.
💬 Comments
View all comments