Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
"ഇല്ല മീരാ ... ഒരേപോലുള്ള ഡ്രസ്സ്കോഡ് ആയത് കൊണ്ടാണിത് സംഭവിച്ചത് .... ഞാൻ ഇതിൽ പങ്കാളിയല്ല... നീ എന്നെ തെറ്റിദ്ധരിക്കുകയാണ്... ഞാൻ നിന്നെ കബളിപ്പിച്ചില്ല," രാജീവ് കരയുന്നത് പോലെ പറഞ്ഞു. മീര തന്നെ തെറ്റിദ്ധരിക്കുന്നതും കൂടെയായപ്പോൾ രാജീവ് ഒരു നിമിഷം ഭൂമി പിളർന്നെങ്കിൽ എന്നാലോചിച്ചു.
രാജീവ് മീരയുടെ കാൽ പിടിക്കാൻ ശ്രമിച്ചു. "എന്നെ തൊടാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു.," മീര അവനോട് ഭയപ്പെടുത്തുന്ന സ്വരത്തിൽ വിളിച്ചു ചോദിച്ചു.. രാജീവ് അവളെ നോക്കി യാചിചു.. അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു,
മീര സോഫയിൽ തന്നെ ഇരിക്കുകയാണ്. രാജീവ് നിലത്തും... "അവൻ എന്നെ...........," മീര പൊട്ടിക്കരഞ്ഞു, അവളുടെ കവിളുകളിൽ നിന്ന് കണ്ണുനീർ ഒഴുകുകയാണ്. എങ്കിലും അവളെ ഒന്ന് തൊടാൻ പോലും പേടിച്ചു കൊണ്ട് രാജീവിന് നിസ്സാഹായനായി ഇരിക്കുകയാണ്..
"പരിചയം പോലുമില്ലാത്ത ഒരുത്തന് എന്റെ ശരീരം ഉപയോഗിക്കാൻ അനുവദിച്ച ഭർത്താവ്...
അവൻ എന്റെ വായിൽ അടിച്ചു...അപ്പോഴോ... സ്വന്തം ഭർത്താവ് ഇതെല്ലാം നോക്കി ആസ്വദിക്കുന്നു... " മീര കൈ കൊണ്ട് മുഖം പൊത്തി പൊട്ടികരയാൻ തുടങ്ങി..
അവളുടെ ഓരോ വാക്കും നെഞ്ചിൽ ആഞ്ഞു കുത്തുന്നത് പോലെ രാജീവിന് തോന്നി. അവൾ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാക്കാൻ അവന് സാധിക്കുന്നില്ല. കേൾക്കുന്നത് മനസിലാക്കാൻ കഴിയാതെ അയാൾ നിസ്സഹായനായി തലയാട്ടി. രാജീവിന് സ്വയം വെറുപ്പ് തോന്നി, ഇതിനെല്ലാം അവൻ തന്നെത്തന്നെ കുറ്റപ്പെടുത്തുകയും സാധ്യമായ വിധത്തിൽ അവളെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തു,
ഞാൻ അവളെ സ്നേഹിക്കുന്നുവെന്നും അവളെ കബളിപ്പിച്ചിട്ടില്ലെന്നും എങ്ങനെയെങ്കിലും അവളെ മനസിലാക്കിപ്പിക്കാൻ അവൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.. പക്ഷേ അവൾ ശ്രദ്ധികുന്നേയില്ല.. അവന്റെ ഓരോ അപേക്ഷകളും അവളുടെ പൊട്ടചെവിയിലേക്കാണ്
💬 Comments
View all comments