Chapter Title : റോണിയുടെ മമ്മി 10 [സ്മിത]
ഒരേ ടൈപ്പ് ആണല്ലോ...”
ജ്യൂസ് അല്‍പ്പം കുടിച്ച് സൂര്യ പറഞ്ഞു.
“ഇന്ന് രാവിലേംകൊടെ എന്‍റെ മമ്മി ഇതേ ഡയലോഗ് പറഞ്ഞതേയുള്ളൂ...”
“പിന്നെ ഏത് നേരോം കളീം കസര്‍ത്തും കൊണ്ട് നടക്കുന്നവരാണ് മക്കളെങ്കിലും അമ്മമാര് അങ്ങനെ പറയില്ലേടാ?”
മമ്മി അവന്‍റെ തലമുടിയില്‍ തഴുകിക്കൊണ്ട് പറഞ്ഞു.
“പറയുന്നതാ കുറ്റം! അല്ലാതെ നിങ്ങള് ചെയ്യുന്നതല്ല!”
“ആന്‍റി, ഞങ്ങളിലാരുടെയാ ശരിക്കും സിക്സ് പാക്ക്?”
ഷാജഹാന്‍ ചോദിച്ചു.
മൂവരുടെയും നല്ല ദേഹമാണ്. മസിലുകള്‍ ഒക്കെ തെളിഞ്ഞു കാണാം. നല്ല ഉയരവും കരുത്തുമുള്ള കുട്ടികള്‍. തുടകളുടെ മസിലുകളൊക്കെ കണ്ടാല്‍ തന്നെ അറിയാം അവരുടെ കഠിനാധ്വാനം.
“നാലുപേരും സൂപ്പറാ...നാല് പേര്‍ക്കും ഗേള്‍ഫ്രണ്ട്സ് ഒക്കെ ഉണ്ടോടാ ഷാജൂ? അവരെ ഇമ്പ്രസ്സ് ചെയ്യിക്കാന്‍ ആണോ?”
ഷാജഹാന്‍റെ തോള്‍ മസിലില്‍ പിടിച്ച് അമര്‍ത്തി മമ്മി ചോദിച്ചു.
“പോ ആന്‍റി..ഞങ്ങള് നിഷ്ക്കുകളാ...സിങ്കിള്‍ പസങ്ക...”
“അച്ചോടാ പാവം!”
മമ്മി ചിരിച്ചു.
“എന്നിട്ട് നിന്‍റെ മമ്മി പറഞ്ഞല്ലോ നീ ഏതോ ഒരുത്തിയോട് ഇന്നലെ ഫോണില്‍ ഭയങ്കര കൊഞ്ചല്‍ ആരുന്നെന്ന്!”
ഞങ്ങള്‍ മൂന്ന് പേരും ഷാജഹാന്‍റെ നേരെ മിഴിച്ചു നോക്കി.
“ആരാടാ അത്?”
ഞങ്ങള്‍ ഒരുമിച്ച് ചോദിച്ചു.
“എന്‍റെ പൊന്നോ!മമ്മിക്ക് വട്ടാ!”
ഷാജഹാന്‍ ദേഷ്യത്തില്‍ പറഞ്ഞു.
“അത് ഞാന്‍ പ്രോജക്റ്റിന്‍റെ സബ്മിഷന്‍ ഡേറ്റ് ഒന്ന് എക്സ്റ്റന്‍ഡ് ചെയ്ത് കിട്ടാന്‍ വേണ്ടി മിസ്സിനോട് ഒന്ന് കെഞ്ചിയപ്പം മമ്മി കേട്ടു...അതാ...അല്ലാതെ!”
എല്ലാവരും ചിരിച്ചു.
“നിങ്ങള് നാല് സ്റ്റൈലന്‍ റോമിയോമാരല്ലേ? അതെന്നാ ലൈനും പ്രേമോം ഒന്നും ഇല്ലാത്തെ?”
“ഇയ്യെ, ഈ ആന്‍റി...”
നെല്‍സണ്‍ ലജ്ജയോടെ മമ്മിയെ നോക്കി.
“ഞങ്ങക്ക് പറ്റിയോരൊന്നും ഇതുവരെ കണ്ടുകിട്ടിയില്ല ആന്‍റി,”
സൂര്യ പറഞ്ഞു.
“ഓഹോ!”
കളിയാക്കുന്ന സ്വരത്തില്‍
💬 Comments
View all comments