Chapter Title : റോണിയുടെ മമ്മി 10 [സ്മിത]
ഇപ്പോള്‍ മമ്മി, സദാ പ്രാര്‍ഥനയും പള്ളിയും ധ്യാനവുമൊക്കെയായി നടക്കുന്ന മമ്മി അതി രൂക്ഷമായി പ്രതികരിക്കും എന്നാണ് ഞാന്‍ കരുതിയത്.
അങ്ങനെ ഉണ്ടാകാത്തതില്‍ എനിക്കും ആശ്വാസം തോന്നി.
“അല്ല ആന്‍റി....”
നെല്‍സണ്‍ പറഞ്ഞു.
“അത്രേം ഏജ് ഉള്ളതല്ല...കാണാന്‍ ആന്‍റിയെപ്പോലെ...എന്നുവെച്ചാല്‍..ആന്‍റിടെ ഗ്ലാമര്‍, ബ്യൂട്ടി ഒക്കെ...ആന്‍റിടെ ഹൈറ്റ്..ബോഡി ഷേപ്പ്...അങ്ങനെ....”
മമ്മിയുടെ ദേഹത്തേക്ക് നോക്കിയാണ് അവനത് പറഞ്ഞത്.
പുഞ്ചിരി നിലനിര്‍ത്തി നെറ്റി ചുളിച്ച് മമ്മി അവരെ നോക്കി.
“നിങ്ങള് കൊള്ളാല്ലോടാ പിള്ളേരെ!”
“ഡിഗ്രി ഒന്നാം വര്‍ഷം ആയെ ഉള്ളൂ...മര്യാദയ്ക്ക് പഠിക്കാനുള്ളതിന് കല്യാണോം പൊറുതീം ഒക്കെയാണോ ഏത് നേരോം സംസാരിക്കുന്നെ? കൊള്ളാലോ നിന്‍റെ ഫ്രണ്ട്സ് റോണി”
മമ്മി എന്നെ നോക്കി.
“മമ്മി അതിന് ഞാന്‍!”
ഞാന്‍ നെറ്റി ചുളിച്ച് ഇഷ്ട്ടപ്പെടാതെ മമ്മിയെ നോക്കി.
“അതിന് ഞാന്‍ അറിഞ്ഞോ ഇവമ്മാര് മമ്മീനെ പഞ്ചാരയടിക്കുന്ന കാര്യം?”
“റോണി, അത്...”
സൂര്യ ക്ഷമാപണം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“അങ്ങനെ അല്ലടാ, നീ വിചാരിക്കുമ്പോലെ അല്ല..ഞങ്ങള്‍ അങ്ങനെ നിന്‍റെ മമ്മിയെപ്പറ്റി മോശമായി ഒന്നും അല്ല...”
മമ്മി സൂര്യയെ അര്‍ത്ഥഗര്‍ഭമായി നോക്കി.
“എന്താ ആന്‍റി ഇങ്ങനെ നോക്കുന്നെ?”
അവന്‍ അല്‍പ്പം ഭയത്തോടെ ചോദിച്ചു.
“കഴിഞ്ഞ വ്യാഴം അല്ല വെള്ളിയാഴ്ച കംബൈന്‍ സ്റ്റഡീടെ പേരും പറഞ്ഞ് നിങ്ങള് ഹാളില്‍ ഇരുന്നപ്പം എന്നോക്കെയാടാ എന്നെപ്പറ്റി പറഞ്ഞെ?”
മമ്മി ഗൌരവത്തില്‍ ചോദിച്ചു.
മൂവരും വിളറി വെളുത്തു.
“എന്നാടാ മിണ്ടാത്തെ?”
മമ്മി ചോദിച്ചു.
“എന്നാ മമ്മി?”
ഞാന്‍ തിരക്കി.
“വെള്ളിയാഴ്ച്ച ഞാന്‍ ഇവരുടെ കൂടെ ഒണ്ടാരുന്നല്ലോ!”
“എങ്ങനെ ഒണ്ടാരുന്നു?”
മമ്മി ചോദിച്ചു.
“മാച്ച് കാണാന്‍ ആണെന്നും പറഞ്ഞു നാലും കൂടെ ടി വിടെ മുമ്പി ഇരുന്നില്ലേ? പത്ത് മിനിറ്റ് കഴിഞ്ഞപ്പം നീ പോത്ത് പോലെ കേടന്നുറങ്ങി. ഞാന്‍ പള്ളിയിലേക്കും പോയി....അന്നേരം ഇവമ്മാര് എന്നെപ്പറ്റി എന്നതൊക്കെയാ പറഞ്ഞേന്ന് അറിയാവോ നെനക്ക്...”
മൂവരും എഴുന്നേറ്റു.
“ഇരിക്കെടാ മൂന്ന് പേരും!”
മമ്മി ശബ്ദമുയര്‍ത്തി.
“എങ്ങോട്ടെന്നും വെച്ചാ ഇപ്പം എഴുന്നേറ്റെ? പുന്നാര മക്കള് എന്നെപ്പോലെ ഒരു പെണ്ണിനെ കെട്ടാന്‍ ഇരിക്കുവല്ലേ? പറഞ്ഞിട്ട് പോയാ മതി...”
“ആന്‍റി എങ്ങനെ അത്?”
അവസാനം പേടിച്ച് ഷാജഹാന്‍ ചോദിച്ചു.
“പള്ളീലേക്ക് ഇറങ്ങിയ ഞാന്‍ വയറ്റില്‍ ദീനമായിട്ട് തിരിച്ചു വന്നു...”
💬 Comments
View all comments