Chapter Title : റോണിയുടെ മമ്മി 11 [സ്മിത]
കണ്ടിട്ട് അതൊക്കെ റിയല്‍ ലൈഫില്‍ സംഭവിക്കൂന്നാണോ നീയൊക്കെ കരുതുന്നെ?”
“റോണീ സമയം പത്ത് കഴിഞ്ഞു ഉറങ്ങാന്‍ നോക്ക്.”
മമ്മി പുറത്ത് നിന്നും വിളിച്ചു പറയുന്നത് അവന്‍ കേട്ടു.
പെട്ടെന്ന് അവന്‍ മൊബൈല്‍ തലയിണക്കീഴില്‍ വെച്ചു.
മമ്മിക്കെങ്ങനെ മനസ്സിലായി ഞാന്‍ ഉറങ്ങിയിട്ടില്ലെന്ന്?
അവന്‍ അദ്ഭുതപ്പെട്ടു.
മൊബൈല്‍ പ്രകാശം പുറത്ത് കാണാമോ?
അവന്‍ ഉറങ്ങാന്‍ ശ്രമിച്ചു.
ഷാജഹാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സില്‍ നിന്നു പോയില്ലെങ്കിലും.
നേരം വെളുത്തപ്പോള്‍ പതിവ് പോലെ റോണി ബാഡ്മിന്‍റ്റണ്‍ കളിക്കാന്‍ പോയി.
ലിന്‍സി ജോഗ്ഗിംഗ് കഴിഞ്ഞു തിരിച്ചു വന്നു.
അലക്കാനുള്ള തുണിയെടുക്കാന്‍ അവള്‍ റോണിയുടെ മുറിയിലേക്ക് പോയി.
അവന്‍റെ ഒന്ന് രണ്ട് ഡ്രസ്സ് എടുത്ത് വെച്ച് തലയിണ എടുത്ത് നേരെ വെക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അതിനടിയില്‍ മൊബൈല്‍ കണ്ടത്.
“നിങ്ങള് പാരന്‍റ്റ്സ് പിള്ളേരുടെ ഫോണൊക്കെ ഇടയ്ക്കിടെ ചെക്ക് ചെയ്യണം...ഇപ്പോള്‍ ഡ്രഗ് ഡീലിങ്ങ്സൊക്കെ നേരിട്ടല്ല, വാട്ട്സാപ്പും ടെലഗ്രാമും ഒക്കെയാ അതിന് പിള്ളേരു യൂസ് ചെയ്യുന്നേ,”
റോണി പ്ലസ് ടു വിനു പഠിക്കുമ്പോള്‍ പി റ്റി എം മീറ്റിങ്ങില്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞത് അവളോര്‍ത്തു.
നോക്കണോ?
അവളൊന്ന് സംശയിച്ചു.
റോണി, എന്‍റെ പൊന്ന്, അവനൊരിക്കലും ഡ്രഗ്ഗുമായി ബന്ധമുണ്ടാവില്ല. ഉറപ്പ്!
എന്നാലും!
അവള്‍ അവന്‍റെ ഫോണെടുത്തു.
പിന്നും ലോക്കും പാറ്റെണുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും എല്ലാവര്‍ക്കും അറിയാം.
അവല്‍ ഫോണിന്‍റെ ലോക്ക് അഴിച്ചു.
വാട്ട്സാപ്പ് നോക്കി.
ലാസ്റ്റ് മെസേജ് ഷാജഹാന്‍ ആണ് അയച്ചിരിക്കുന്നത്.
അത് അവള്‍ തുറന്നു.
ഓഹോ!
അപ്പോള്‍ ഇന്നലെ ഉറങ്ങാന്‍ പറയുമ്പോള്‍ അവന്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്നത് ഷാജുവിനോടായിരുന്നോ?
അവളാ ചാറ്റ് വായിച്ചു.
ചങ്കിടിച്ചു പോയി.
എന്‍റെ ഈശോയെ!
എന്തൊക്കെയാ ഈ പിള്ളേര്
💬 Comments
View all comments