Chapter Title : റോസമ്മ 2 [Suma Jose]
പോയി. സ്റ്റെല്ല ചേച്ചി വന്ന് എനിക്ക് വാതിൽ തുറന്ന് തന്നു. ഞാൻ സാറിൻറെ മുറിയിൽ ചെന്ന് നോക്കിയപ്പോൾ പനിച്ച് വയ്യാതെ കിടക്കുന്നത് കണ്ടു. സാറിനെ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോയി. പനി കൂടുതൽ ആയത് കൊണ്ട് സാറിനെ അഡ്മിറ്റ് ചെയ്തു. സാറിൻറെ കൂടെ നിൽക്കുവാൻ ആരും ഇല്ലാത്തതു കൊണ്ട് എൻറെ അമ്മയെ സാറിനെ കൂട്ട് നിർത്താം എന്ന് ചിന്തിച്ചു. അങ്ങിനെ ചെയ്താൽ അമ്മയും സാറും ഒന്നുകൂടി അടുക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ സ്റ്റെല്ല ചേച്ചിയെ സാറിൻറെ അടുത്ത് നിർത്തിയിട്ട് കാറും എടുത്ത് വീട്ടിലേക്ക് ചെന്നു. അമ്മ എവിടെയോ പോകാൻ റെഡിയായി നിൽക്കുകയായിരുന്നു. ഞാൻ ചെന്നത് കണ്ടപ്പോൾ അമ്മ എന്നോട് ചോദിച്ചു.
എന്ത് പറ്റി മോനെ നീ ജോലിക്ക് പോയില്ലേ. നീ എന്താ സാറിൻറെ കാറുമായി വന്നത്. അത് പിന്നെ അമ്മേ സാറിനെ പനി കൂടുതൽ ആണ് അതു കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ഇരിക്കുകയാണ്. അമ്മ എവിടേക്ക് പോകാൻ ഒരുങ്ങിയത് ആണ്.
മോനെ ജോൺ ചേട്ടൻ രാവിലെ വിളിച്ചിട്ട് വീട്ടിലേക്ക് ചെല്ലുമോ എന്ന് ചോദിച്ചു. ഞാൻ അങ്ങോട്ട് പോകാൻ ഇറങ്ങുകയായിരുന്നു. ആട്ടെ സാറിനെ എങ്ങനെ ഉണ്ട് ഇപ്പോൾ. അയ്യോ സാറിൻറെ കൂടെ നിൽക്കുവാൻ ആരും ഇല്ലല്ലോ. എന്നിട്ട് മോൻ സാറിനെ തനിച്ചാക്കി വന്നോ.
അമ്മേ തൽക്കാലം സ്റ്റെല്ല ചേച്ചിയെ അവിടെ നിർത്തിയിട്ടുണ്ട്. സ്റ്റെല്ല ചേച്ചിക്ക് വേറെയും വീടുകളിൽ ജോലിക്ക് പോകുവാൻ ഉണ്ട്. അമ്മയ്ക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്റെ കൂടെ വന്ന സാറിൻറെ കൂടെ നിൽക്കുമോ.
അതിനെന്താ മോനെ വാ നമുക്ക് പോകാം. അയ്യോ അമ്മേ അപ്പോൾ ജോൺ അങ്കിൾ
💬 Comments
View all comments