Chapter Title : Rose [VAMPIRE]
Rose Author : VAMPIRE
മാർട്ടിൻ ഒരുനിമിഷം, നിശ്ചലനായി ആ തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പുകസേരയിലിരുന്നു...
അയാൾ ക്ഷീണിതനായിരുന്നു..........
തന്റെ ഉലഞ്ഞ മുടി ഇരുകൈകൾ കൊണ്ടും അയാൾ ഒതുക്കിവച്ചു... നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ ഊർന്നുവീഴുന്നുണ്ടായിരുന്നു.. കണ്ണിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം വെള്ളം വരുന്നു...
തന്റെ ചുവന്നുകലങ്ങിയ കണ്ണുകൾ അയാൾ ഒന്നടച്ചു തുറന്നു.... പിന്നെ വായ് തുറന്ന് ദീർഘമായി ഒന്നു ശ്വാസം പുറത്തേയ്ക്കു വിട്ടു....
കഠിനമായ സംഘട്ടനമായിരുന്നല്ലോ...!
അയാൾ തന്റെ പരിക്കേറ്റ വലത്തുകൈ ഏറെ ബദ്ധപ്പെട്ട് ഉയർത്തി, നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചു... വിരലുകളിൽ
രക്തം പടരുന്നത് അയാൾ കണ്ടു...
അയാളുടെ ദേഹത്തിലങ്ങിങ്ങ് രക്തമൊലിക്കുന്നുണ്ടായിരുന്നു.....
ആന്റണിയുടെ ഇരുമ്പുദണ്ഡുകൊണ്ടുള്ള
അടിയേറ്റ വലത്തുകൈ മാത്രം വേദനിക്കുന്നു....
അയാൾ ഒന്നെഴുന്നേറ്റ് മുമ്പോട്ടു രണ്ടടി നടന്നു...
അയാളുടെ മുമ്പിൽ, മറ്റൊരു ഇരുമ്പുകസേരയിൽ,
ആന്റണി, അനങ്ങാൻ വയ്യാതെ കിടന്നിരുന്നു...
അയാളുടെ വാരിയെല്ലിൽ ഒരു കഠാര
തുളഞ്ഞുകയറിയിരുന്നു... അവിടെനിന്ന്
നിലയ്ക്കാതെ രക്തമൊഴുകി, അയാളുടെ
കീറിയ ഷർട്ടിലും ശരീരത്തിലും ചുവപ്പു
പടർത്തിക്കൊണ്ടിരുന്നു.....
മാർട്ടിൻ അയാളെ സമീപിച്ചു... പൊടുന്നനെ,
അയാളുടെ മേൽ ചാടിവീണ് അയാളുടെ
കഴുത്തിൽ പിടിമുറുക്കിക്കൊണ്ട് അലറി....
"വാക്കു കൊടുത്തതാടാ നായിന്റെ മോനേ"...!!!
പിന്നെ പിടിവിട്ടുകൊണ്ട് ഒരടി പിറകോട്ടു
മാറിനിന്ന് മാർട്ടിൻ ആ കസേരയിൽ ഒരു ചവിട്ടുകൊടുത്തു...
ആന്റണി ഒന്നു ഞരങ്ങിക്കൊണ്ട് നിലത്തേയ്ക്ക്
കസേരയോടുകൂടി വീണു.....
"എന്റെ റോസ് മോളോടു പറഞ്ഞതാ ഞാൻ...
ഇനി കൊല്ലില്ലെന്ന്...സമ്മതിച്ചില്ലല്ലോടാ നാറീ..."
നിലത്തേയ്ക്കു കുനിഞ്ഞിരുന്ന്, തന്റെ രണ്ടു
കൈപ്പത്തികളിൽ മുഖം പൂഴ്ത്തി, മാർട്ടിൻ
വിതുമ്പിക്കരഞ്ഞു......
പുറത്ത് പോലീസ് ജീപ്പിന്റെ ഹോൺ
കേൾക്കുമ്പോഴും, അയാൾ അനങ്ങിയില്ല.....
അയാളുടെ മനസ്സുനിറയെ, ആ
ഏഴുവയസ്സുകാരിയുടെ മുഖമായിരുന്നു ,
റോസ്മോളുടെ....!
******************
കുറച്ച് ദിവസങ്ങൾക്കു മുൻപ്...
"അങ്കിൾ...."
ആ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കമായ ശബ്ദം
അയാളുടെ കർണ്ണപടങ്ങളിൽ അലയടിച്ചു...
ജയിലിന്റെ സെല്ലിനുള്ളിൽ കണ്ണടച്ചു
കിടന്നിരുന്ന മാർട്ടിൻ മെല്ലെ കണ്ണുതുറന്ന്,
അഴികൾക്കരികിലേയ്ക്കു വന്നു.....
അവിടെ അവൾ നിന്നിരുന്നു.....
അന്നവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു....
കാരണം അവൾ അന്നൊരു മനോഹരമായ വെള്ള ഉടുപ്പാണ് ഇട്ടിരുന്നത്....
ഒരു മാലാഖയെപ്പോലെ...
അവൾ തന്റെ ഉടുപ്പു വിരിച്ചുപിടിച്ച്, കൈയിൽ
ചെറിയൊരു മാന്ത്രികവടിയും പിടിച്ച്, തലയിൽ
ചെറിയൊരു കിരീടമൊക്കെ വച്ച് അങ്ങനെ
ചേലൊത്തൊരു മാലാഖക്കുഞ്ഞായി മുമ്പിൽ
നിൽക്കുകയാണ്...
"ഹല്ലാ! ഇതാരായിത്! മാലാഖയോ!"
"അതേലോ..."
റോസ്മോൾ മാലാഖ..ഹി..ഹി..
അവൾ ചിണുങ്ങി... അവളുടെ പുഞ്ചിരിയിൽ
തന്റെ എല്ലാ വേദനകളും വിദ്വേഷങ്ങളും
അപ്രത്യക്ഷമാകുന്നുവെന്ന് അയാൾക്കു തോന്നി...
"എങ്ങനേണ്ട് മാശേ.കൊള്ളാവോ..."
കുഞ്ഞിക്കാന്താരിയുടെ വല്യവർത്താനം കേട്ട്
അയാളുടെ ചുണ്ടിലൊരു ചിരിപൊട്ടി...
അയാൾ കൈകൂപ്പിക്കൊണ്ട്
💬 Comments
View all comments