0%

Chapter Title : റോസിലിയും ഷൈജുവും: ഒരു ഡോക്റ്ററുടെ കേസ് ഡയറി [Smitha]

Author : സ്മിത Read All Parts 3.5K

അവൾ ചോദിച്ചു.

"കൊളംബിയൻ ക്രോക്കഡൈൽ ഐ..."

"അതെന്താ?"

"ലോകത്തെ ഏറ്റവും വിനാശകാരിയായ മരുന്ന്..."

"ഞാൻ അങ്ങനത്തെ മരുന്നൊന്നും കഴിച്ചിട്ടില്ല..."

"കഴിച്ചിട്ടുണ്ട്..നിങ്ങൾ അത് അറിഞ്ഞിട്ടില്ല എന്നേയുള്ളൂ..."

"എപ്പം?"

" രണ്ട് വര്ഷം മുമ്പ്?"

റോസിലിക്ക് ഒന്നും മനസ്സിലായില്ല.

"നിങ്ങക്ക് ടോക്കിയോവിലോ സ്‌പെയിനിലോ ട്യുണീഷ്യയിലോ ആരെങ്കിലും ഉണ്ടോ? ബന്ധുക്കൾ അടുത്ത സുഹൃത്തക്കൾ?" "ഈ സ്ഥലം ഒന്നും ഞാൻ കേട്ടിട്ടുപോലുമില്ല...പിന്നെ ബാന്ഗ്ലൂർ എന്റെ ഒരു അമ്മാച്ചൻ ഉണ്ട്..."

"ബാന്ഗ്ലൂർ! യെസ് ..ബാന്ഗ്ലൂർ..."

ജേതാവിനെപ്പോലെ അയാൾ മുകളിലേക്ക് മുഷ്ടി ചുരുട്ടി.

" രണ്ട് വര്ഷം മുമ്പ് അയാള് വീട്ടിൽ വന്നില്ലേ?" "ആ വന്നു ! അത് ഡോക്റ്റർക്ക് എങ്ങനെയറിയാം?"

"എങ്ങനെയറിയെന്നോ? എനിക്ക് ചാത്തൻ സേവയുണ്ട്. അതുകൊണ്ട് അറിയാം. നിങ്ങൾ ചോദിച്ചതിന് ഉത്തരം പറയൂ..." "പറയാം, വന്നിരുന്നു..."

"അമ്മാച്ചൻ തനിച്ചോ അതോ കൂട്ടത്തിൽ..?”

അമ്മാച്ചനും ആന്റ്റിയും..."

"ആന്റി? എന്നുവെച്ചാൽ അമ്മാച്ചന്റെ വൈഫ്?"

"അതേ..."

"അവരുടെ ദേഹത്ത് എവിടെയെങ്കിലും നക്ഷത്ര ചിഹ്നം..അല്ലെങ്കിൽ പകുതി വെട്ടിയ നീളമുള്ള ഇലയുടെ ചിഹ്നം? അല്ലെങ്കിൽ "വി" എന്ന ഇന്ഗ്ലീഷ് അക്ഷരം ..ഇനി അതുമല്ലെങ്കിൽ അറുനൂറ്റി അറുപത്തിയാറു എന്ന സംഖ്യ?" "ആഹ് ..ഉണ്ടാരുന്നു ...അമ്മാച്ചന്റെ കയ്യേൽ നക്ഷത്രം പച്ച കുത്തിയത് ഞാൻ കണ്ടു...ആന്റ്റിടെ വയറിൽ പൊക്കിളിന്റെ അടുത്ത് നീളത്തിൽ പകുതി വെട്ടിയ ഒരു ചുവന്ന ഇലയും..."

"അവരന്ന് പലഹാരം വല്ലതും കൊണ്ടുവന്നിരുന്നോ?"

"അവര് എപ്പം വന്നാലും പലഹാരം കൊണ്ടരും..."

"രണ്ട് കൊല്ലം മുമ്പ് അവസാനമായി വന്നപ്പം കൊണ്ടുവന്നിരുന്നോ?" "ആം ..കൊണ്ടുവന്നിരുന്നു..."

ഡോക്റ്റർ ആലോചനാമഗ്നനായി.

"എന്നതാ സാറേ?"

റോസിലി ചോദിച്ചു. അവരുടെ ശബ്ദത്തിൽ പരിഭ്രമം ഉണ്ടായിരുന്നു.

ഡോക്റ്റർ ഒന്നും പറയാതെ ഗ്ളാസ് അവളുടെ

💬 Comments

View all comments