0%

Chapter Title : രുദ്ര താണ്ഡവം [M.D.V]

Author : കൊമ്പൻ Read All Parts 3.3K

ഗൗരിയുടെ ആശങ്ക അപ്പോളും ഗൗരിയുടെ ജോലിയെക്കുറിച്ചായിരുന്നു. വിവാഹം കുറച്ചുകൂടെ നീട്ടിയിരുന്നെകിൽ നല്ല ഒരു ജോലി കണ്ടുപിടിക്കാമായിരുന്നു. ഇനിയിപ്പോ ഒന്നര മാസം കൂടിയേ ഉള്ളു. പക്ഷെ വിവാഹം വേഗം നടത്താൻ അരുണിന്റെ മാതാപിതാക്കൾ താല്പര്യം കാണിച്ചത് കൊണ്ടാണ് ആറുമാസത്തെ ഇടവേള പോലും ആകെ കിട്ടിയത് എന്നോർത്തുകൊണ്ട് സമധാനിച്ചു.

മറ്റൊന്ന് കൂടി, ദൈനം ദിന ചിലവുകൾക് പോലും ബുദ്ധിമുട്ടാവുന്നു… എങ്ങിനെയും നല്ല ഒരു ജോലി സമ്പാദിച്ചെ പറ്റു, അവൾ പതിവുപോലെ പരസ്യങ്ങൾ തിരയാൻ തുടങ്ങി. അങ്ങനെ കുറച്ചു നാൾക്ക് ശേഷം ഒരു പരസ്യം കണ്ടു, ലാൻഡ്‌സൺ കോർപ് , അഥവാ കോടികൾ വാർഷിക വിറ്റ് വരവുള്ള ഒരു സ്വകാര്യ സ്‌ഥാപനം, അവിടെ എം ഡി യുടെ പേർസണൽ അസിസ്റ്റന്റ് കം ലയ്സൺ ഓഫീസർ ആയി സ്മാർട്ട് ആയ യുവതിയെ ആവശ്യമുണ്ട്, അനുയോജ്യമായ വ്യക്‌തിയെ ലഭിച്ചാൽ 40,000 രൂപ ശമ്പളം..

ഇത് ഗൗരിയെ ഉദ്ദേശിച്ചുള്ള പോലെ അവൾക് തോന്നി. അവൾ അരുണിനെ വിളിച്ചു പറഞ്ഞു കമ്പനിയെപ്പറ്റി.
അപ്പോൾ അരുൺ ഗൗരിയോട് ആവേശത്തോടെ പറഞ്ഞു.

“ഇത് എന്റെ അമ്മയുടെ കുടുംബത്തിലെ ഒരു റിലേറ്റീവ്‌ ന്റെ കമ്പനി ആണ്. അദ്ദേഹം നമ്മുടെ എൻഗേജ് മെന്റ് നോക്കെ വന്നിട്ടുണ്ട്. ഭദ്രൻ അങ്കിൾ എന്നാ പേര്. പക്ഷെ കമ്പനിയുടെ ചാർജൊക്കെ ഇപ്പൊ അദ്ദേഹത്തിന്റെ മകൻ രുദ്രൻ ആണ്. അദ്ദേഹത്തിന്റെ മൂത്ത മകൻ, ആളൊരു ചൂടൻ ആണെന്നാണ് കേട്ടേക്കണേ…”

“അതെയോ , എന്തായാലും ഞാൻ അപ്ലൈ ചെയ്തിട്ടുണ്ട് ”

അങ്ങനെ അപേക്ഷ അയച്ചു ഇന്റർവ്യൂ നുള്ള വിളിക്കായി ഗൗരി കാത്തിരുന്നു…
രണ്ട് ആഴ്ച്ച കഴിഞ്ഞപ്പോൾ ഇന്റർവ്യൂ മെമ്മോ കിട്ടി…കാര്യമായി

💬 Comments

View all comments