0%

Chapter Title : രുദ്ര താണ്ഡവം [M.D.V]

Author : കൊമ്പൻ Read All Parts 3.3K

അവസരം മുതലാക്കികൊണ്ട്, വിശ്വനാഥന്റെ ചേട്ടന്മാർ സദാശിവനും പദ്മനാഭനും ചേർന്ന് വിശ്വനാഥന്റെ സകല സ്വത്തുക്കൾ അപഹരിക്കുകയും മീരയെയും ഗൗരിയേയും വീട്ടിൽനിന്നു പോലും പുറത്താക്കുകയും ചെയ്തു. വിവരങ്ങൾ അറിഞ്ഞപ്പോൾ മീരയുടെ ഒരേയൊരു ചേട്ടൻ ശേഖരൻ എറണാകുളത്തു നിന്നും വന്ന് മീരയെയും ഗൗരിയേയും കൂട്ടികൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എറണാകുളത്തേക്കു യാത്രയായി. അവിടെ കലൂരിനടുത്താണ് ഗൗരിയുടെ അമ്മാവനായ ശേഖരന്റെ വീട്. ശേഖരൻ, ഭാര്യ സുമ, മകൾ ശാരിക, ഇത്രയും പേരാണ് ആ വീട്ടിൽ. സ്വത്തുക്കൾ ചതിയിലൂടെ കൈവശപ്പെടുത്തിയതിനു കേസ് കൊടുക്കാമെന്നു ശേഖരൻ പറഞ്ഞപ്പോൾ മീര അതൊനൊന്നും സമ്മതിച്ചില്ല.

“അവരെന്തെങ്കിലും ചെയ്തോട്ടെ , വിശ്വേട്ടൻ ഇല്ലാതെ എനിക്കിനി അവിടെ നിൽക്കാൻ വയ്യ ഏട്ടാ .”

“നിന്റെ ഇഷ്ടം .”

ശേഖരന്റെ മകൾ ശാരിക കോട്ടയത്തു എം ബി ബി എസിനു പഠിക്കുകയാണിപ്പോൾ, ഹോസ്റ്റലിൽ നിന്നാണ് ശാരിക
പഠിക്കുന്നത് അതുകൊണ്ടു തന്നെ വീട്ടിലെ വിളക്കായാണ് ഗൗരിയെ എല്ലാരും കാണുന്നതിപ്പോൾ.

മാസത്തിൽ ഒരു തവണയോ മറ്റോ മാത്രമേ ശാരിക വീട്ടിലേക്ക് വരുന്നത് അങ്ങനെ സുമയും മീരയും ഗൗരിയുടെ രണ്ടു അമ്മമാരായിട്ടു തന്നെ അവളെ നോക്കി.
അങ്ങനെ ഗൗരി അവിടെയുള്ള സ്കൂളിൽ തന്നെ 10 ആം ക്ലാസ് ചേർന്ന് പഠനം തുടർന്നു. ക്ലാസ്സിലെ പയ്യന്മാരെല്ലാം ഗൗരിയുടെ പിറകേയുണ്ടെങ്കിലും, അമ്മാവനെ പേടിച്ചു അവൾ ആരോടും ഒന്ന് അടുത്തിടപഴകിയതു പോലുമില്ല. പ്രണയത്തിലൊന്നും വീഴാൻ മുതിർന്നില്ല.

തുടർന്ന് എറണാകുളത്തുകാരിയായെങ്കിലും, എന്നും രാവിലെ തന്റെ ഇഷ്ടദേവനായ കൃഷ്ണനെ തൊഴാനായി കുളിച്ചു ഈറൻ മുടിയിൽ, വീട്ടിലവൾ തന്നെ വളർത്തുന്ന മുല്ലപ്പൂവും ചൂടി, പട്ടുപാവാടയും ബ്ളൗസുമെല്ലാം അണിഞ്ഞു പോകുന്ന കാഴ്ച, അന്നാട്ടിലെ ആബാലവൃദ്ധം ജനങ്ങൾക്കും കണ്ണിനു കുളിരായിരുന്നു.

💬 Comments

View all comments