0%

Chapter Title : രുദ്രസേനൻ 2 [Abarijithan]

Author : abarijithan12345 Read All Parts 18K

ചാടി ഒഴിഞ്ഞുമാറി.

ശത്രുവിന്റെ ശക്തി അപാരമായിരുന്നു.

ഇവൻ ഒരു മനുഷ്യൻ ആണോ എന്ന് പോലും സംശയം തോന്നി

ഓരോ പ്രഹരവും രുദ്രസേനന്റെ പരിചയെ വിറപ്പിച്ചു.

ദൂരത്തുനിന്ന് അത് കണ്ട ഒരു സൈനികൻ വിളിച്ചുപറഞ്ഞു:

“സൈന്യതപാ, സൂക്ഷിക്കുക!”

അതൊരു കെണിയാണ്

പക്ഷേ രുദ്രസേനൻ പിൻവാങ്ങിയില്ല.

ശത്രുവിന്റെ വാൾ വീണ്ടും താഴേക്കു പതിച്ചു. രുദ്രസേനൻ അതിനെ വശത്തേക്ക് തിരിച്ചുവിട്ട് അടുത്തെത്തി. തന്റെ തോളുകൊണ്ട് എതിരാളിയെ തള്ളി, അവന്റെ അടുത്ത പ്രഹരത്തിന് അവസരം നൽകാതെ വേഗത്തിൽ തിരിച്ചാക്രമിച്ചു.

വാളുകൾ കൂട്ടിയിടിച്ചു.

തീപ്പൊരികൾ ചിതറി.

രുദ്രസേനന്റെ മുഖത്ത് പോരാട്ടത്തിന്റെ ആവേശം നിറഞ്ഞു.

“ശക്തിയുണ്ടെന്നത് നല്ലതാണ്!” അവൻ വിളിച്ചു. “പക്ഷേ ശക്തി മാത്രംകൊണ്ട് യുദ്ധം ജയിക്കാനാവില്ല!”

അവൻ എതിരാളിയുടെ അടുത്ത ആക്രമണം ഒഴിവാക്കി, വാളിന്റെ പിടികൊണ്ട് അവന്റെ കൈയിൽ ശക്തമായി പ്രഹരിച്ചു.

ശത്രുവിന്റെ വാൾ നിലത്തുവീണു.

അടുത്ത നിമിഷം രുദ്രസേനന്റെ വാൾ അവന്റെ നെഞ്ചിനു മുന്നിൽ നിന്നു.

“മതി. നിന്റെ പോരാട്ടം അവസാനിച്ചു.”

ആ യോദ്ധാവ് തലകുനിച്ചു.

രുദ്രസേനൻ അവനെ കൊന്നില്ല. പകരം ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ അവസരം നൽകി.

അവന്റെ തലപ്പാവ് അഴിച്ചു മാറ്റി രുദ്രസേനൻ ഊഹം തെറ്റിയില്ല കാളയുടെ രൂപത്തിൽ ഒരുത്തൻ ആയിരുന്നു. അത്.....

ഇവനെ പിടിച്ചു കെട്ടു......

അത് കണ്ട ഇരുവശത്തുമുള്ള സൈനികർ നിമിഷനേരം നിശ്ശബ്ദരായി.

ഒരു കൂട്ടം സൈന്യകർ അതിനെ പിടിച്ചു കൊണ്ട് പോയി സംസാരിക്കുന്ന കാളയുടെ തലയുള്ള മനുഷ്യൻ..... അത്ഭുതം.......

തുടർന്ന് രുദ്രസേനന്റെ സൈന്യം ഒരുമിച്ച് ആർത്തുവിളിച്ചു.

“ജയ് രുദ്രസേനൻ!”

എന്നാൽ രുദ്രസേനന് ആഘോഷിക്കാൻ

സമയമുണ്ടായിരുന്നില്ല.

അവൻ മൃണാളിനിയുടെ കുന്നിലേക്കു നോക്കി.

അവിടെ ശത്രുസേനയുടെ ഒരു പുതിയ

💬 Comments

View all comments