Chapter Title : സാജിദിന്‍റെ ഹൂറി 2 [റെനില്‍]
എത്തിയിരുന്നു എന്നിറ്റ് എന്തെല്ലൊണ്ടെടോ ഗൾഫിലെ വർത്താനം ദാമേദരൻ ചോദിച്ചു എന്ത് വർത്താനം ദാമേട്ടാ ഈടത്തെ പോലൊന്നുല്ല ആട ഒടുക്കത്ത ചൂടാ പിന്ന ജീവിക്കേൻ വേണ്ടി വിമാനം കേറിയാ ജീവിതാവസാനം വരെ പ്രവാസം തന്നല്ലെ ഒരല്പം സങ്കടത്തോടെ സാജിത് പറഞ്ഞു അത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ ഇവിടെ വല്ല ജോലി നോക്കിക്കൂടെ സാജിദേ അടുത്ത ബെഞ്ചിലിരുന്ന് പൊറോട്ടയും ബീഫും കഴിക്കുന്നതിനിടെ കുറുപ്പ് മാഷ് ചോദിച്ചു അതല്ല മാഷേ ഇവിടെ നമ്മക്ക് മൂന്ന്മാസം കൊണ്ടുണ്ടാക്കാൻ പറ്റുന്നത് ആട ഒര് മാസം കൊണ്ട് ഇണ്ടാക്കാം ഈ കാലത്ത് ഏടേം മുമ്പിലെത്തണ്ടെ കായല്ലെ ആ അതും ശരിയാ പണമില്ലാതെ ഈ കാലത്ത് ജീവിക്കാൻ പറ്റില്ല ഇനിക്ക് കടി എന്താ വേണ്ടേ സാജി ദാമോദരൻ നായർ ചോദിച്ചു ഇങ്ങള് രണ്ട് ചൂട് പയം പൊരിഇങ്ങെട്ത്തോ ദാമേട്ടാ അല്ല മാഷേ സുധീഷ് ഇങ്ങോട്ട് വെരലൊന്നുല്ലെ സാജിദ് കുറുപ്പ് മാഷോട് ചോദിച്ചു ഇല്ല അവനും അവളും ബാഗ്ലൂരിൽ തന്നെയാ വന്നിട്ടിപ്പോ ആറ് മാസം കഴിഞ്ഞു രണ്ട് ദിവസം മുന്നേ വിളിച്ചിരുന്നു ഞാനും കൊറേയായി വിളിച്ചിട്ട് ആ മക്കള് ഉണ്ടാകും വരെ ഞാനും അവളും മാത്രമല്ലെ ഉണ്ടായിരുന്നുള്ളു അവര് വലുതായി കുടുംബമായി ഇപ്പോഴും എനിക്ക് കൂട്ട് അവള് മാത്രം കുറുപ്പ് മാഷ് ഒര ദീർഘ നിശ്വാസം പുറപ്പെടുവിച്ചു അനക്ക് കടി ഒന്നും വേണ്ടേ സാജികുട്ടി നല്ല ചൂട് പൊറോട്ടേം പോത്തുണ്ട് ഒരു പ്ലേറ്റ് എടുക്കട്ടെ ദാമോദരൻ നായർ ചോദിച്ചു വേണ്ട ദാമേട്ടാ ഇങ്ങള് രണ്ട് ചൂട് പയം പൊരി ഇങ്ങോട്ട് എട്ക്ക് ഇനിക്കും ഒന്ന് അജിത്ത് പറഞ്ഞു എന്നാ ഞാൻ പോട്ടേ സാജിദേ വീട്ടില് കാർത്ത്യാനി ഒറ്റക്കാ ദാമോദരാ ആ പൊതി ഇങ്ങ് എട്ക്ക് ദാമോദരൻ ടേബിളിൽ കെട്ടിവച്ചിരിക്കുന്ന പൊതി കുറുപ്പ് മാഷിന് നേരെ നീട്ടി എത്രായി പോക്കറ്റിൽ കൈ ഇട്ടുകൊണ്ട് കുറുപ്പ് മാഷ് ചോദിച്ചു നാപ്പൊര്പ്യ ദാമോദൻ പറഞ്ഞു കുറുപ്പ് മാഷ് പേഴ്സ് എടുത്ത് പൈസ എടുക്കാനൊരുങ്ങിയപ്പോൾ സാജിദ് വിലക്കി വേണ്ട മാഷേ ഞാ കൊടുത്തോളാം അത് കേട്ടഭാവം കാണിക്കാതെ മാഷ് പൈസ ദാമോദരനു നേരെ നീട്ടി ദാമേട്ടാ ഇങ്ങളാ പയ്ശ
💬 Comments
View all comments