Chapter Title : സാമ്രാട്ട് 5 [Suresh]
വരം വാങ്ങുന്നത്. ആയതിനാൽ ഓരോ ജീവനും അറിവിന്റെ കൊടുമുടി കയറി കൈലാസത്തിൽ എത്താൻ ഉള്ള അവസരം ഉണ്ട്. പാതാളന്ഗങ്ങൾ അറിവിന്റെ ഉതുന്ഗങ്ങളിലേറുമ്പോളാണ് കൈലാസ നാഗങ്ങൾ ആയി മാറുന്നത്. ആയതിനാൽ കൈലാസനാഗങ്ങൾ മഹാജ്ഞാനികൾ ആണ്.
************************************** മറ്റൊരിടം.....
വർഷങ്ങൾക്കു മുൻപ്.....
സമയം മധ്യാനം കഴിഞ്ഞു 3 നാഴിക ആയിക്കാണും (2.5 നാഴിക ഒരു മണിക്കൂർ )യുവാവായ വ്യാപാരി കുതിരിപ്പുറത്ത്.കാട്ടിലെ ഇടവഴിയിലൂടെ തന്റെ രണ്ടു അനുയായികളുമായി തിടുക്കത്തിൽ യാത്ര ചെയ്യുന്നു.അവർ പിൻഗാല എന്ന രാജ്യത്തിലേക്ക് ഉള്ള വഴിയാണ്.
അതി ഘോര വനമല്ലെങ്കിലും, കേട്ടുകേഴവി വച്ചു അത്ര നല്ല സ്ഥലം അല്ല എന്നുള്ളതിനാൽ,ഇരുട്ടുംമുൻപ് പിൻഗാല യിലെ ഗ്രാമമായ സിദ്ധ ഗിരിയിൽ ഉള്ള സത്രത്തിൽ എത്തണമെന്നതിനാൽ അവർ വേഗം കൂട്ടുകയാണ്.
യാത്ര മദ്ധ്യേ,യുവാവ് ഒരു സ്ത്രീയുടെ നേർത്ത കരച്ചിൽ കേൾക്കാൻ ഇടയായി.വ്യാപാരി ഉടനെ ശബ്ദം കേട്ട ഇടത്തേക്ക് കുതിരയെ തിരിച്ചു.പക്ഷെ അനുയായികൾ അദ്ദേഹത്തെ തടഞ്ഞു.ഈ വനത്തിൽ യക്ഷികൾ പുരുഷൻ മാരെ വശത്താക്കി കൊലപ്പെടുത്തിയ കഥകൾ ഉള്ളതിനാൽ. ഇതും അങ്ങനെ ആകുമെന്ന് പറഞ്ഞു യാത്ര തുടരാൻ നിർബന്ധിച്ചു.
അദ്ദേഹത്തിന്റെ അനുയായികൾക്ക് നിർബന്ധമായ കല്പന ഉള്ളതുകൊണ്ട്.അവർ തന്നെ പോകാൻ അനുവദിക്കില്ലെന്ന് യുവാവിനും അറിയാമായിരുന്നു ആയതിനാൽ അവർ വേഗതന്നെ സിദ്ധ ഗിരിയിലേക്കു യാത്രയായി.
രണ്ടുനാഴിക യാത്ര കൊണ്ട് അവർ സിദ്ധ ഗിരിയിലെ സത്രത്തിൽ എത്തി. ഉടൻ തന്നെ യുവാവ് തന്റെ സുഹൃത്തായ കമലചന്ദ്രനെ കാണാൻ പുറപ്പെട്ടു. ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടിട്ടു പ്രതികരിക്കാതിരിക്കാൻ ആ യുവാവിന് കഴിയുമായിരുന്നില്ല,അതിനുകാരണം അവന്റെ കുല മഹിമ തന്നെ ആയിരുന്നു.
തന്റെ കുതിരയെ ലയത്തിൽ തന്നെ കെട്ടി, കറുത്ത ഒരു കുതിരയെ വെള്ളി
💬 Comments
View all comments