Chapter Title : സാമ്രാട്ട് 5 [Suresh]
അയാൾ പറഞ്ഞ ഇടത്തേക്ക് നടന്നു ഒന്നും സംസാരിക്കാതെ. ഉടനെ തന്നെ യുവാവ് അവിടെയെല്ലാം പരിശോധിച്ചു. മന്ത്ര കളം അയാൾ ഉടനെ തന്നെ താറുമാറാക്കി.കരുതി വെച്ച എണ്ണയും നെയ്യും താഴെ ഒഴുക്കി പിന്നെ ചത്തു കിടന്ന മൃഗത്തിന്റ അവശിഷ്ടങ്ങൾ അവിടെ ഇട്ട് അശുദ്ധമാക്കി.
അതിനുശേഷം കിരാതന്റെ വാൾ കയ്യിലെടുത്തു. അത് വളരെ ഭാരക്കുറഞ്ഞ ശക്തമായ ലോഹത്തിൽ ഉണ്ടാക്കിയതായിരുന്നു.അവൻ അത് അവിടത്തന്നെ ഇട്ടു. അപ്പോഴേക്കും രണ്ടാമത്തെ കിരാതൻ അവിടെ പാഞ്ഞെത്തി. തങ്ങൾ കബളിക്കപെട്ടത് അവൻ മനസിലാക്കി കയ്യിൽ കുർത്ത അമ്പുമുണ്ട്. ആദ്യം തന്നെ അവൻ യുവതിയയാണ് നോക്ക്കിയത് അവളെക്കാണാതെ തിരിഞ്ഞ കിരാതൻ തന്റെ കൂട്ടുകാരന്റെ കിടപ്പുകണ്ട് അന്ധാളിച്ചു വാൾ ചുഴറ്റി.
കിരാതൻ ഒന്നിൽ കൂടുതൽ പ്രതിയോഗി കളിയാണ് പ്രധീക്ഷിച്ചതു. ഈ തക്കത്തിന് യുവാവ് പിന്നിൽ നിന്നും ആഞ്ഞുവെട്ടി ഇത് കിരാതന്റെ നട്ടെല്ലിൽ കൊണ്ടു അവൻ ഒന്ന് പുളഞ്ഞു.
പിന്നെ ഒരു ഘോര സംഘട്ടനമായിരുന്നു അവിടെ നടന്നത്. കിരാതൻ യുവാവിനെ നിലത്തു നിർത്തതെ പ്രഹരിച്ചുകൊണ്ടേ ഇരുന്നു. ഒടുവിൽ യുവാവ് കാൽത്തട്ടി താഴെ വീണു.
കിരാതന്റ വാൾ അവന്റെ തലയെ ലക്ഷ്യമാക്കി പാഞ്ഞു വന്നു.ഒരു നിമിഷം യുവാവ് കണ്ണടച്ചുവോ.പെട്ടെന്ന് ആദ്യത്തെ കിരാതന്റെ വാൾ കിരാതന്റെ കൈപ്പത്തി മുറിച്ചു. ഒരുനിമിഷത്തിൽ യുവാവ് അവിടെ നിന്നും തെന്നിമാറി .
നോക്കുമ്പോൾ തൻ രക്ഷിച്ച യുവതിയെ കിരാതൻ കഴുത്തിൽ ഇടതു കൈ കൊണ്ട് കുത്തി പിടിച്ചിരിക്കുന്നു. കൈപ്പത്തി ഇല്ലാത്ത ഇടതുകൈ അവളെ കുത്താനെന്ന പോലെ .യുവാവ് കിരാതന്റെ കൈ വാളോടെ എടുത്തു തുരെ എറിഞ്ഞു .
അതിനുള്ളിൽ കിരാതന്റെ മുറിഞ്ഞ കൈപ്പത്തി വീണ്ടും വളർന്നുവന്നു അത് ശരിക്കും
💬 Comments
View all comments