Chapter Title : സാമ്രാട്ട് 6 [Suresh]
വണ്ടികളും, കേട്ടുവള്ളങ്ങളും ഏർപ്പാടാക്കി.
*********************************************
ഇതേ സമയം.......
സിംഗം പണ്ടാരം തന്റെ കറുത്ത കുതിരപ്പുറത്തു തനിക്കറിയാവുന്ന ഇടവഴികളിലൂടെ അതിവേഗം കാപാലിപ്പുരത്തേക്കുള്ള യാത്രയിലാണ്.അദ്ദേഹം ആരണ്യപുര മഹാരാജ്യം താണ്ടി ചെന്നപ്പട്ടണ രാജ്യത്തിലേക്ക് പ്രവേശിച്ചു.ഇനി പാടശേഖരത്തിലൂടെ മുന്നോട്ടു പോകണം അതിനു ശേഷം ഈ പ്രദേശം പാഞ്ജലിയമ്മൻ നദിക്ക് സമാന്തരമാണ്.പുഴയിൽ നിന്നും ധുരമുള്ളതിനാൽ ഈ പ്രദേശത്തു നദിയുടെ രൗദ്രത എത്തിചേരാറില്ല പക്ഷെ യഥേഷ്ടം ജലം ഉള്ളതിനാൽ നെൽകൃഷിക്ക് വളരെ അനുയോജ്യമായ കാലാവസ്ഥയാണ് അതിനാൽ ഇവിടെ നിന്നും നനരാജ്യങ്ങളിലേക്ക് നെല്ല് അയക്കപെടുന്നു. നെല്ല് നന്നായി വളരുന്നതുകൊണ്ട് ഈ പ്രദേശത്തെ നെൽപ്പെട്ടി എന്നറിയപ്പെടുന്നു.
ഇവിടെ യാത്ര വളരെ എളുപ്പമാണ്,ഇടക്ക് ഇടക്ക് ചതുപ്പുകൾ ഉണ്ടെങ്കിലും കണ്മഷി എന്ന് പണ്ടാരം വിളിക്കുന്ന തന്റെ പ്രിയപ്പെട്ട പെൺ കുതിരക്ക് ഇത് ഒരു പ്രശനം ആയിരുന്നില്ല. കണ്ണുനീരുപോലെ വെള്ളം ഒഴുകുന്ന ഒരു തോടിനു സമീപം പണ്ടാരം കുതിരയെ നിർത്തി.
ആദ്യം തന്നെ കൺ മഷിയെ വെള്ളത്തിൽ ഇറക്കി വെള്ളം കുടിക്കാനായി കാൺമഷിയുടെ കുഞ്ചി രോമങ്ങളിൽ പിടിച്ചു കുനിച്ചു കണ്മഷി വെള്ളത്തിൽ മുട്ടൊപ്പം ഇറങ്ങി,വെള്ളം അല്പം കലങ്ങി അവൾ തന്റെ മുൻകാലുകൾ കൊണ്ട് വെള്ളത്തിൽ മാന്തി ഇത് വെള്ളം അല്പം കൂടി കലക്കി. സിംഗം പണ്ടാരം കൺമഷിയുടെ മുൻ തോളിലെ പേശികളിൽ പതിയെ അടിച്ചു അവൾ പണ്ടാരത്തിന്റ കയ്യിൽ ചെല്ലാമായി കടിച്ചു പിന്നെ നക്കി.വെള്ളം കുടിച്ച ശേഷം കുതിര കരയിലേക്ക് കയറി ഇളം പുല്ലു മേഞ്ഞു. ഉഷ്ണം ഉണ്ടായിരുന്നതിനാൽ സിംഗം പണ്ടാരം ഒരു ചെറിയ കുളിതന്നെ നടത്തി അതുനു ശേഷം കൈയിൽ വെള്ളം കോരികുടിച്ചു പിന്നെ കരയിൽ കയറി തന്റെ സഞ്ചിയിൽ കരുതിയ
💬 Comments
View all comments