Chapter Title : സാംസൻ 1 [Eros - God of Lust]
ഒച്ച കേട്ടാണ് എന്റെ പഴയ കാല ചിന്തകളില്‍ നിന്നും ഞാൻ മോചിതനായത്.
തറയില്‍ ചിന്തി പോയ ചായയെ സാന്ദ്ര തുടച്ചു വൃത്തിയാക്കുകയാവും.
ഞാൻ പെട്ടന്ന് കുളിച്ചിട്ട് പുറത്തേക്ക് വന്നു. ശേഷം വീട്ടിലിടുന്ന മുക്കാല്‍ പാന്റും ടീ ഷര്‍ട്ടും എടുത്തിട്ട ശേഷം കിച്ചനിലേക്ക് ചെന്നു.
എന്റെ ഭാര്യയും, സാന്ദ്രയും, എന്റെ അമ്മായിയും, പിന്നെ വിനിലയും ഒത്തു ചേര്‍ന്നാണ് രാവിലത്തെ കാപ്പി ഉണ്ടാക്കി കൊണ്ടിരുന്നത്. ജൂലിയുടെ കരച്ചില് മാറിയിരുന്നത് കണ്ടെനിക്ക് സമാധാനമായി.
സാന്ദ്ര എന്നെ ചീറി നോക്കിയിട്ട് ജോലിയിൽ ശ്രദ്ധ തിരിച്ചു.
ഇറച്ചിയുടെ ആ കൊതിപ്പിക്കുന്ന മണം എന്റെ വിശപ്പിനെ ഉണര്‍ത്തി.
“ആഹാ...! എന്തു നല്ല മണം. നിങ്ങളുടെയൊക്കെ കൈപ്പുണ്യം അപാരം തന്നെ.” മൂക്കില്‍ മണം വലിച്ചുകേറ്റി കൊണ്ട് ഞാൻ പറഞ്ഞു.
എന്നെ കണ്ടതും അമ്മായി പുഞ്ചിരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണെങ്കിലും കര്‍ശനക്കാരി അല്ലായിരുന്നു. എന്നോട് സ്നേഹവും ബഹുമാനവും മാത്രമേ കാണിച്ചിട്ടുള്ളു.
“ആന്നോ...?!” അമ്മായി ഒരു ചിരിയോടെ ചോദിച്ചു. “എന്നാ ഒരു ഇറച്ചി കഷ്ണം കൂടുതലായി നിനക്ക് ഞങ്ങൾ വച്ചു തരാട്ടോ.” അമ്മായി തമാശ പറഞ്ഞതും ഞാൻ ചിരിച്ചു.
സാന്ദ്ര ഇൻഡക്ഷൻ സ്റ്റവ് ഓഫാക്കി അതിൽ വച്ചിരുന്ന ചായ പാത്രത്തെ എടുക്കുന്നത് ഞാൻ കണ്ടു.
“ഞായറാഴ്ച എട്ടു മണിക്കേ സാറ് കുളിച്ചു വന്നല്ലോ?” വിനില ചിരിച്ചു കൊണ്ട് ചോദിച്ചു.
“എന്തു ചെയ്യാനാ എന്റെ വിനി..!” ഞാൻ നെടുവീര്‍പ്പിട്ടു. “ഞാൻ എണീക്കാത്തതിന് നിന്റെ മോള് എന്റെ മുഖത്ത് നക്കി എണീപ്പിച്ചു...” ഞാൻ പറഞ്ഞതും അവർ നാലുപേരും ചിരിച്ചു.
“പിന്നേ റോമില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ എന്റെ അങ്കിളും ആന്റിയും എന്തു പറയുന്നു..?” ഞാൻ
💬 Comments
View all comments