Chapter Title : സാംസൻ 1 [Eros - God of Lust]
വെറുപ്പോടെ നോക്കി നിന്നു. എന്നിട്ട് തറയില്‍ വച്ചിരുന്ന വെളളത്തിന്റെ ജാറും എടുത്തുകൊണ്ട് കിച്ചനിലേക്ക് നടന്നു പോയി.
കുറച്ചു കഴിഞ്ഞ് അവള്‍ തിരികെ വന്നു.. പക്ഷേ എന്റെ മുഖത്ത് പോലും നോക്കാതെ അവള്‍ പടി കേറി മുകളിലത്തെ അവളുടെ ബെഡറൂമിലേക്ക് പോയി.
എന്റെ സ്വഭാവം വളരെ മോശപ്പെട്ട നിലയിലേക്ക് താണു കൊണ്ടിരിക്കുന്ന ബോധ്യം എനിക്കുണ്ടായി. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.
എന്തിനാണ് ഞാൻ എല്ലാവരോടും ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഈയിടെയാണ് ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവം എനിക്ക് തുടങ്ങിയത്.
അവസാനം വെറുപ്പ് തോന്നിയതും ടിവി ഞാൻ ഓഫാക്കി.
എന്നിട്ട് ഞങ്ങളുടെ ബെഡ്റൂം വാതിലും പൂട്ടി എന്റെ ഭാര്യക്കടുത്ത് ബെഡ്ഡിലിരുന്നു.
കുറേനേരം എന്റെ ഭാര്യയെ ഞാൻ നോക്കിയിരുന്നു. ഇതെല്ലാ സൗന്ദര്യവും കൊടുത്ത ദൈവം ഇങ്ങനത്തെ അസുഖവും കൂടി കൊടുത്തതിനെ വിചാരിച്ച് ഞാൻ മനംനൊന്തു. പിന്നെ ഞങ്ങളുടെ സെക്സ് ലൈഫ് ഇങ്ങനെ അയതിലും നല്ല വിഷമം തോന്നി.
അവസാനം ഇയർ ഫോണും കുത്തി വിനില അയച്ച വോയ്സ് മെസേജെല്ലാം എന്റെ മൊബൈലില്‍ നിന്നും ഞാൻ കേള്‍ക്കാന്‍ തുടങ്ങി.
തെറി ഒഴികെ ബാക്കിയെല്ലാ വഴക്കും അവള്‍ കലിയിളകി പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നിട്ടും അവളുടെ മധുരമായ ശബ്ദത്തേയാണ് ഞാൻ ആസ്വദിച്ചത്.
*ഇത്ര മധുരമായ ശബ്ദത്തില്‍ എന്നെ വഴക്കു പറഞ്ഞാൽ എനിക്ക് നിന്നോട് പേടി എങ്ങനെയാ തോന്നുക..!?* ഞാൻ അവള്‍ക്ക് വോയ്സ് ചെയ്തു.
അടുത്ത സെക്കന്‍ഡ് അവള്‍ ഓൺലൈനിൽ വന്നു.
*എടാ പട്ടി...! നിന്നെ കൈയിൽ കിട്ടിയാല്‍ ഞാൻ നിന്നെ കൊല്ലും.* അവളുടെ ടെക്സ്റ്റ് മെസേജ് ഉടനെ വന്നു.
തൊട്ടു പുറകെ അവളുടെ കോളും. പക്ഷേ ഞാൻ കട്ടാക്കി.
*ഇപ്പോഴത്തെ നിന്റെ ഈ മൂഡിൽ എനിക്ക് നിന്നോട് സംസാരിക്കാന്‍ പേടിയാ.. അതുകൊണ്ട് ഞാൻ എടുക്കില്ല.* ഞാൻ ടെക്സ്റ്റ് അയച്ചു.
ഒരുപാട് നേരം കഴിഞ്ഞാണ് അവളില്‍ നിന്നും അടുത്ത വോയ്സ് മെസേജ് വന്നത്.
*എടാ പട്ടി തെണ്ടി... നിന്നെ ഞാൻ വഴക്ക് പറയില്ല. നി ഫോൺ എടുക്കടാ പോത്തേ..!* അവളുടെ ദേഷ്യത്തിലുള്ള വോയ്സ് വന്നതും ഞാൻ ചിരിച്ചു.
*എന്നെ മന്ദബുദ്ധി എന്നാണോ വിചാരിച്ചത്..? ഞാൻ ഫോൺ എടുക്കില്ല.*
💬 Comments
View all comments