Chapter Title : സാംസൻ 1 [Eros - God of Lust]
നിന്നോട് പേടി എങ്ങനെയാ തോന്നുക..!?* ഞാൻ അവള്‍ക്ക് വോയ്സ് ചെയ്തു.
അടുത്ത സെക്കന്‍ഡ് അവള്‍ ഓൺലൈനിൽ വന്നു.
*എടാ പട്ടി...! നിന്നെ കൈയിൽ കിട്ടിയാല്‍ ഞാൻ നിന്നെ കൊല്ലും.* അവളുടെ ടെക്സ്റ്റ് മെസേജ് ഉടനെ വന്നു.
തൊട്ടു പുറകെ അവളുടെ കോളും. പക്ഷേ ഞാൻ കട്ടാക്കി.
*ഇപ്പോഴത്തെ നിന്റെ ഈ മൂഡിൽ എനിക്ക് നിന്നോട് സംസാരിക്കാന്‍ പേടിയാ.. അതുകൊണ്ട് ഞാൻ എടുക്കില്ല.* ഞാൻ ടെക്സ്റ്റ് അയച്ചു.
ഒരുപാട് നേരം കഴിഞ്ഞാണ് അവളില്‍ നിന്നും അടുത്ത വോയ്സ് മെസേജ് വന്നത്.
*എടാ പട്ടി തെണ്ടി... നിന്നെ ഞാൻ വഴക്ക് പറയില്ല. നി ഫോൺ എടുക്കടാ പോത്തേ..!* അവളുടെ ദേഷ്യത്തിലുള്ള വോയ്സ് വന്നതും ഞാൻ ചിരിച്ചു.
*എന്നെ മന്ദബുദ്ധി എന്നാണോ വിചാരിച്ചത്..? ഞാൻ ഫോൺ എടുക്കില്ല.*
പിന്നേ അര മണിക്കൂര്‍ കഴിഞ്ഞാണ് മറുപടി വന്നത്.
*നി എന്നെ വേദനിപ്പിച്ചത് ഒട്ടും ശരിയായില്ല, സാം.. എന്നെ നി വേദനിപ്പിക്കാന്‍ പാടില്ലായിരുന്നു.* അവസാനം സങ്കടം പറഞ്ഞുള്ള വോയ്സാണ് വന്നത്.
എന്നെ സാം എന്ന് വിളിച്ചത് കൊണ്ട് എന്നോടുള്ള ദേഷ്യം അവള്‍ക്ക് മാറിയെന്ന് ഞാൻ മനസ്സിലാക്കി.
*ശെരിയാ.. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്... ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ ജീവിക്കുന്നത്. സോറി വിനി.* ഞാൻ വോയ്സ് അയച്ചിട്ട് മൊബൈലിനെ ഫ്ലൈറ്റ് മോഡിലിട്ട ശേഷം ഉറങ്ങാൻ കിടന്നു... എന്റെ മനസ്സിനെ മാത്രം സ്നേഹിക്കുന്ന എന്റെ ഭാര്യയെ കെട്ടിപിടിച്ചു കൊണ്ട്.
********×*********×********×********
രാവിലെ കാപ്പി കുടിച്ചിട്ട് ഞാനും സാന്ദ്രയും വീട്ടില്‍ നിന്നിറങ്ങി. എപ്പോഴത്തേയും പോലെ ബൈക്കില്‍ ഒരു വശത്ത്
💬 Comments
View all comments