0%

Chapter Title : സാംസൻ 1 [Eros - God of Lust]

Author : Erosgol Read All Parts 6.4K

എന്തു മധുരമ..!! കണ്ണുകൾക്ക് നിങ്ങൾ എന്നും വിരുന്നാണ്..! നിങ്ങളെ തൊടുന്ന ഈച്ചകളെ കണ്ടാൽ പോലും അസൂയ തോന്നിപ്പോകും. പയ്യന്മാര് നിങ്ങടെ ഐശ്വര്യവും സൗന്ദര്യവും കണ്ടാസ്വദിച്ചു പോയാൽ ആ പാവങ്ങളെ ഓടിച്ചേക്കല്ലെ.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ആ സുന്ദരികള്‍ നാണിച്ചു വിടര്‍ന്ന കണ്ണുകളോടെ എന്നെ തന്നെ നോക്കി നിന്നു.

ഐഷയുടെ കൈ പെട്ടന്ന് എന്റെ കൈയിനെ തഴുകി. എന്നിട്ട് മുറുകെ പിടിച്ചു.

“അങ്ങനെ പറഞ്ഞു കൊടുക്ക് സാമേട്ടാ..!” സാന്ദ്രയുടെ മറ്റോരു ഫ്രണ്ട്, സനല്‍, എന്റെ പിന്നില്‍ നിന്ന് പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കി.

“നമ്മൾ അറിയാതെ തൊട്ടു പോയാൽ പോലും എന്തു ദേഷ്യവാ ഇവര്‍ക്കൊക്കെ..?!” എന്റെ കൈയിനെ പിടിച്ചിരുന്ന ഐഷയുടെ കൈയിൽ അസൂയയോടെ നോക്കി കൊണ്ടാണ് അവന്‍ പറഞ്ഞത്.

എന്നിട്ട് സനല്‍ എന്റെ അടുത്തേക്ക് വന്ന് എന്റെ ബുള്ളറ്റിന്റെ ഹെഡ് ലൈറ്റിൽ കൊതിയോടെ തടവിയ ശേഷം കൈ മാറ്റി.

“അവകാശവും അനുവാദവും ഇല്ലാത്ത സൗന്ദര്യമൊക്കെ കണ്ടാസ്വദിച്ചാൽ മാത്രം മതി സനലേ...!” അവനോട് ഞാൻ പറഞ്ഞു. “വെറുതെ തൊട്ടു നോക്കി കൈയും മുഖവും  പൊള്ളിക്കേണ്ട.” ഞാൻ ഉപദേശിച്ചതും അവന്‍ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു.

“ശെരി എന്നാ. ഞാൻ അങ്ങോട്ട് പോട്ടെ.” അല്‍പ്പം മാറി സ്ഥിതി ചെയ്യുന്ന എന്റെ മാളിനെ തുറന്നു കൊണ്ടിരുന്ന രണ്ട് സെക്യൂരിറ്റികളെ തല കൊണ്ട്‌ കാണിച്ചിട്ട് ഞാൻ പറഞ്ഞതും ഐഷ കൈ എടുത്തു മാറ്റി.

അതിനുശേഷം സാന്ദ്രയെ ഞാൻ നോക്കിയതും അസൂയ മറച്ചു കൊണ്ട്‌ ദേഷ്യത്തോടെ എന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്.

“സുന്ദരികളുടെ ഈ രാജ്ഞിക്കെന്തിനാ ദേഷ്യം.” ശബ്ദം താഴ്ത്തി സാന്ദ്രയോട് ചോദിച്ചതും അവളുടെ മുഖം തുടുത്തു

💬 Comments

View all comments